CinemaGeneralIndian CinemaKollywoodLatest News

‘ജയറാം സാറിന്റെ ഡെഡിക്കേഷൻ കണ്ട് പഠിക്കണം, അദ്ദേഹം കഥാപാത്രത്തിന് വേണ്ടി തയ്യാറാകുന്നത് തന്നെ പ്രചോദനമാണ്’: കാർത്തി

കൽക്കിയുടെ ചരിത്ര നോവൽ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും. പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകൾ നിർമ്മിച്ച ഗോകുലം ഗോപാലന്റെ ശ്രീഗോകുലം മൂവീസാണ് ‘പൊന്നിയിൻ സെൽവൻ’ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി തിരുവനന്തപുരത്ത് നടന്ന പത്ര സമ്മേളനത്തിൽ നടൻ കാർത്തി ജയറാമിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ജയറാം എല്ലാ കാര്യങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്യുമായിരുന്നു എന്നും അദ്ദേഹവുമായുള്ള ഇന്ററാക്ഷൻ മികച്ചതായിരുന്നുന്നെന്നും ജയറാമിന്റെ ഡെഡിക്കേഷൻ കണ്ട് പഠിക്കേണ്ടതാണെന്നുമാണ് കാർത്തി പറയുന്നത്.

കാർത്തിയുടെ വാക്കുകൾ:

ജയറാം സാറിന്റെയൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. നിങ്ങൾ പോസ്റ്ററിൽ കണ്ടുകാണും നമ്പി എന്ന കഥാപാത്രത്തെ. സിനിമയിൽ ഞങ്ങൾ ഒരുമിച്ചാണ്. ഒരുമിച്ച് യാത്ര ചെയ്യുന്ന സീൻ ഒക്കെയുണ്ട്. അദ്ദേഹവുമായുള്ള ഇന്ററാക്ഷൻ മികച്ചതായിരുന്നു. ജയറാം സാർ കഥാപാത്രത്തിന് വേണ്ടി തയ്യാറാകുന്നത് തന്നെ ഞങ്ങൾക്ക് പ്രചോ​ദനമുണ്ടാക്കുന്നതായിരുന്നു. കാരണം, ദിവസവും തല മുണ്ഡനം ചെയ്യണം. മാത്രമല്ല, നോവലിൽ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു കുള്ളനാണ്. അതുകൊണ്ടുതന്നെ കാല് മടക്കിവച്ചാണ് നിൽക്കേണ്ടത്. ഒപ്പം കാൽ അങ്ങനെതന്നെ വെച്ച് ഓടുകയും കുതിര സവാരി ചെയ്യുകയും വേണം. അദ്ദേഹം എല്ലാ കാര്യങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്തു. സാറിന്റെ ആ ഡെഡിക്കേഷൻ എനിക്കും ജയം രവിയ്ക്കുമൊക്കെ ഒരു പാഠമായിരുന്നു.

Also Read: ‘കാർത്തികേയ 2’ മലയാളത്തിലേക്ക്: റിലീസ് സെപ്റ്റംബർ 23ന്

പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. 500 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button