Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralIndian CinemaLatest News

‘മൃണാൽ താക്കൂർ ഒരു രാഞ്ജിയാണ്, നിങ്ങളുടെ വാഴ്ച ഇവിടെ ആരംഭിക്കുന്നു’: കങ്കണ

ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു ​രാഘവപുടി ഒരുക്കിയ സീതാരാമം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. ഒടിടി റിലീസിന് പിന്നാലെയും ചിത്രം ചർച്ചയാകുകയാണ്. ആ​ഗസ്റ്റ് 5ന് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. വൈജയന്തി മൂവീസും സ്വപ്‍ന സിനിമയും ചേർന്ന് നിർമ്മിച്ച ചിത്രം തെന്നിന്ത്യൻ ഭാഷാ പതിപ്പുകളിൽ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു.

ഇപ്പോളിതാ, ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ രം​ഗത്തെത്തിയിരിക്കുകയാണ്. ചിത്രം ഗംഭീരമായ അനുഭവമാണ് നൽകുന്നതെന്നും ഇതിഹാസ പ്രണയ ചിത്രമാണെന്നും കങ്കണ പറഞ്ഞു. സിനിമയിലെ എല്ലാവരുടെയും പ്രകടനം അതിശയകരമായ രീതിയിൽ ആയിരുന്നുവെന്നും നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

‘ഒടുവിൽ സീതാരാമം കണ്ടു. എന്തൊരു ഗംഭീരമായ അനുഭവം. ഇതിഹാസ പ്രണയകഥ. അസാധാരണമായ തിരക്കഥയും സംവിധാനവും. ഹനു രാഘവപുടിക്കിന് അഭിനന്ദനങ്ങൾ. എല്ലാ ഡിപ്പാർട്ട്‌മെന്റുകളും മികച്ച രീതിയിൽ പ്രവർത്തിച്ചിരിക്കുന്നു. അഭിനേതാക്കൾ അതിശയകരമാം വിധം നന്നായി ചെയ്തു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത് മൃണാൽ താക്കൂറിന്റെ പ്രകടനമാണ്. വികാരങ്ങളെ നിയന്തിച്ചുകൊണ്ടുള്ള മാന്യമായ അവതരണം. മറ്റൊരു നടിക്കും അവതരിപ്പിക്കാൻ കഴിയുമായിരുന്നില്ല. എന്തൊരു ഗംഭീര കാസ്റ്റിംഗ്. മൃണാൾ ശരിക്കും ഒരു രാജ്ഞി. നിങ്ങളുടെ വാഴ്ച ഇവിടെ ആരംഭിക്കുന്നു’ നടി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

Also Read: പേര് ‘ജിഗർതണ്ട 2’, എന്നാൽ ആദ്യ ഭാ​ഗത്തിന്റെ തുടർച്ചയല്ല: കാർത്തിക് സുബ്ബരാജ് പറയുന്നു

ദുൽഖർ സൽമാൻ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ സീതയായും രശ്മിക മന്ദാന അഫ്രീൻ ആയുമാണ് ചിത്രത്തിൽ എത്തുന്നത്. സുമന്ത്, തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button