തമിഴ് നടന്‍ സൂരിയുടെ റസ്റ്റോറന്റുകളില്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ മിന്നല്‍ പരിശോധന. വാണിജ്യ നികുതി വകുപ്പാണ് പരിശോധന നടത്തിയത്. മിന്നല്‍ പരിശോധനയ്ക്ക് ശേഷം നടന് വാണിജ്യ നികുതി വകുപ്പ് നോട്ടീസ് നൽകി. റസ്‌റ്റോറന്റില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് ജിഎസ്ടി കൂടാതെ വില ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കായി എത്തിയത്.
കൊമേഴ്ഷ്യല്‍ ടാക്‌സ് ഓഫീസര്‍ സെന്തിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മധുരയിലെ റസ്റ്റോറന്റുകളില്‍ പരിശോധന നടത്തിയത്. അന്വേഷണത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഇല്ലാതെയാണ് പണം ഈടാക്കിയതെന്നും കൃത്യമായി ജിഎസ്ടി ഇല്ലാതെയാണ് സാധനങ്ങള്‍ വാങ്ങിയതെന്നും കണ്ടെത്തി. ഇതിന് ശേഷമാണ് നടന് നോട്ടീസ് നൽകിയത്.
Also Read: ദുൽഖറിന്റെ ഗംഭീര പ്രകടനം: ബോളിവുഡ് ചിത്രം ചുപ്പിനെ ഏറ്റെടുത്ത് പ്രേക്ഷകർ
സംഭവത്തില്‍ ഉടമ സൂരിയോടും പങ്കാളികളോടും 15 ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ വാണിജ്യ നികുതി വകുപ്പ് നല്‍കിയ നോട്ടീസില്‍ പറയുന്നു.
Post Your Comments