CinemaGeneralIndian CinemaLatest NewsMollywood

‘മലയാള സിനിമ തഴയുന്നത് പോലെ തോന്നിയിട്ടില്ല, തിരക്കഥകൾ എന്നെ തിരഞ്ഞെടുക്കണമല്ലോ’: അനുപമ പരമേശ്വരൻ

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം‘ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അനുപമ പരമേശ്വരൻ. പിന്നീട്, ‘ജെയിംസ് ആൻഡ് ആലീസ്‘, ‘ജോമോന്റെ സുവിശേഷങ്ങൾ‘, ‘മണിയറയിലെ അശോകൻ‘, ‘കുറുപ്പ്‘ എന്നീ മലയാള ചിത്രങ്ങളിലും അനുപമ അഭിനയിച്ചു. എന്നാൽ, മലയാളത്തിനേക്കാൾ അനുപമയെ സ്വീകരിച്ചത് അന്യഭാഷ ചിത്രങ്ങളാണ്. അനുപമ നായികയായെത്തിയ ‘കാർത്തികേയ 2‘ എന്ന തെലുങ്ക് ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. സിനിമ ഇപ്പോൾ കേരളത്തിൽ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 23നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ പത്രസമ്മേളനത്തിൽ അനുപമ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘പ്രേമ‘ത്തിലെ മേരി ഇല്ലായിരുന്നുവെങ്കിൽ തനിക്കൊരു സിനിമാ ജീവിതമേ ഉണ്ടാകില്ലായിരുന്നില്ല എന്നാണ് നടി പറയുന്നത്. ആരും തഴയുന്നത് കൊണ്ടല്ല മലയാളത്തിൽ സജീവമാകാത്തതെന്നും കഴിവുള്ളവരെ മലയാള സിനിമ എന്നും സപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

അനുപമ പരമേശ്വരന്റെ വാക്കുകൾ:

‘പ്രേമ‘ത്തിലാണ് എല്ലാത്തിന്റെയും തുടക്കം. ഞാൻ തിരക്കഥ തിരഞ്ഞെടുക്കുന്നതിനേക്കാൾ തിരക്കഥകൾ എന്നെയാണ് തിഞ്ഞെടുത്തതെന്ന് പറയാം. ‘അ ആ’യാണ് തെലുങ്കിലെ ആദ്യ സിനിമ. അതെന്റെ ചോയ്സ് ആയിരുന്നില്ല. ആ സിനിമയിൽ ഞാൻ കുറച്ച് നേരം മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ എന്തുകൊണ്ടോ ആ കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടു. അത് കഴിഞ്ഞതിനുശേഷമാണ് തെലുങ്കിൽ നിന്നും ഓഫറുകൾ വരാൻ തുടങ്ങിയത്. മലയാളത്തിൽ വരാതിരിക്കുന്നത് സമയം ഇല്ലാത്തതുകൊണ്ടല്ല. തിരക്കഥകൾ എന്നെ തിരഞ്ഞെടുക്കേണ്ടേ. നല്ല തിരക്കഥകൾ വരണമല്ലോ. ലോക്ഡൗൺ തുടങ്ങിയ സമയത്ത് ചില പ്രോജക്ടുകൾ വന്നെങ്കിലും അതൊക്കെ നിന്നുപോയി.

shortlink

Related Articles

Post Your Comments


Back to top button