CinemaGeneralIndian CinemaLatest News

സിനിമയിൽ നിന്നും ഇടവേളയെടുത്ത് സാമന്ത: കാരണം ഇതാണ്

തെന്നിന്ത്യൻ സിനിമ ലോകത്ത് തിരക്കുള്ള നടിയാണ് സാമന്ത. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോളിതാ, നടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണ് ശ്രദ്ധേയമാകുന്നത്. ഏറെ നാളായി സോഷ്യൽ മീഡിയയിൽ നിന്നും പൊതു പരപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ് സാമന്ത. സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുത്തതാകുമെന്നായിരുന്നു ആരാധകർ ആദ്യം കരുതിയിരുന്നത്. ആഴ്ച്ചകൾക്ക് മുമ്പാണ് പൊതുവിടത്തിൽ താരം പ്രത്യക്ഷപ്പെട്ടത്.

ഇപ്പോൾ, സാമന്ത് എവിടെയാണ് എന്നുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ആരോ​ഗ്യ പ്രശ്നങ്ങൾ മൂലമാണ് സാമന്ത വിട്ടുനിൽക്കുന്നതെന്നാണ് സൂചന. ചർമ സംബന്ധമായ അസുഖങ്ങൾ മൂലമാണ് താരം സോഷ്യൽ മീഡിയയിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിദേശ രാജ്യത്ത് താരം ചികിത്സയിലാണെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ചികിത്സ കഴിഞ്ഞ് എപ്പോഴാണ് തിരിച്ചെത്തുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സാമന്തയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Also Read: ജോൺപോളിന്റെ അവസാന ചിത്രം ‘തെരേസ ഹാഡ്‌ എ ഡ്രീം’ പ്രദർശിപ്പിച്ചു

അതേസമയം, സാമന്തയുടെ അസാന്നിധ്യം മൂലം നിരവധി സിനിമാ പ്രൊജക്ടുകളും പ്രതിസന്ധിയിലാണ്. വിജയ് ദേവരകൊണ്ടയും സാമന്തയും ആദ്യമായി ഒന്നിച്ചെത്തുന്ന ഖുഷിയാണ് ചിത്രീകരണം നിർത്തിവെച്ചിരിക്കുന്ന ഒരു സിനിമ. യശോദ, ശാകുന്തളം എന്നീ ചിത്രങ്ങളാണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button