CinemaGeneralLatest NewsNEWS

ഭാര്യയുടെ വിയോഗത്തിന് ശേഷം മകനെ വളര്‍ത്തുന്നതില്‍ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു: രാഹുല്‍ ദേവ്

ഭാര്യയുടെ വിയോഗത്തിന് ശേഷം മകനെ വളര്‍ത്തുന്നതില്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് നടന്‍ രാഹുല്‍ ദേവ്. അച്ഛന്റെയും അമ്മയുടെയും വേഷം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണെന്നും ഒരു കുട്ടി വളര്‍ന്നു വരുമ്പോള്‍ അമ്മയ്ക്കുള്ള പങ്ക് വലുതാണെന്നും രാഹുൽ പറയുന്നു. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് 2009ലാണ് രാഹുലിന്റെ ഭാര്യ റിന ദേവി മരിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

‘ഭാര്യുടെ വിയോഗത്തിന് ശേഷം മകനെ വളര്‍ത്തുന്നതില്‍ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. അച്ഛന്റെയും അമ്മയുടെയും വേഷം ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണ്. ഒരു കുട്ടി വളര്‍ന്നു വരുമ്പോള്‍ അമ്മയ്ക്കുള്ള പങ്ക് വലുതാണ്. സ്ത്രീകള്‍ക്ക് കുട്ടികളെ കുറച്ച് കൂടി മനസിലാക്കാന്‍ സാധിക്കും. പലപ്പോഴും എന്റെ മനസ്സ് കൈവിട്ട് പോയിട്ടുണ്ട്’.

‘അച്ഛനും അമ്മയുമാകാന്‍ ഞാൻ ഒറ്റയ്ക്ക് ശ്രമിച്ചു കൊണ്ടേയിരുന്നു. രക്ഷിതാക്കളുടെ യോഗത്തിന് സ്‌കൂളിലേക്ക് പോകുമ്പോള്‍, അവിടെ ഭൂരിഭാഗവും സ്ത്രീകളെയാണ് കണ്ടിട്ടുള്ളത്. ആ സമയത്തെല്ലാം എനിക്ക് എന്തോ അരക്ഷിതാവസ്ഥ തോന്നും. വളരെ ദുഖകരമായ സംഗതിയാണ്’.

‘ആര്‍ക്കും പങ്കാളിയെ നഷ്ടമാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. സിനിമയില്‍ കാണുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നും. എന്നാല്‍, പങ്കാളി നഷ്ടപ്പെട്ട് കുട്ടികളെ വളര്‍ത്തേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണ്’ രാഹുല്‍ ദേവ് പറയുന്നത്.

Read Also:- ഈ വിജയം അടുത്ത സിനിമയുടെ ബജറ്റ് വര്‍ദ്ധിപ്പിക്കാനോ പ്രതിഫലം കൂട്ടാനോ തയ്യാറല്ല: ദുല്‍ഖര്‍ സല്‍മാന്‍

അതേസമയം, നടി മുഗ്ധ ഗോഡ്സെയുമായി കുറച്ച് നാളുകളായി പ്രണയത്തിലാണ് രാഹുല്‍ ദേവ്. ഇരുവരും തമ്മില്‍ പതിനാല് വര്‍ഷത്തെ പ്രായ വ്യത്യാസമുണ്ട്. പ്രായ വ്യത്യാസം മുഗ്ധയെ സംബന്ധിച്ച് ന്യയമല്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും എന്നാല്‍, ഈ പ്രണയബന്ധത്തില്‍ ഇരുവരും സംതൃപ്തരാണെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button