
ഹോളിവുഡ് താരം കേറ്റ് വിൻസ്ലെറ്റിന് അപകടം. ക്രൊയേഷ്യയിൽ സിനിമ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. ലീ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ഇതേ തുടർന്ന് സിനിമയുടെ ചിത്രീകരണം തത്ക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.
ചിത്രീകരണത്തിനിടെ നടി വഴുതിവീഴുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായ പരിക്കുകളൊന്നുമില്ല എന്നും ഈ ആഴ്ച തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നും സിനിമയുടെ അണിയറ പ്രവർത്തകർ മാധ്യമങ്ങളെ അറിയിച്ചു.
Also Read: ഗൈനക്കോളജി ഡിപ്പാർട്ട്മെന്റിലെ ഏക പുരുഷ വിദ്യാർത്ഥിയുടെ കഥ: ഡോക്ടർ ജി ട്രെയിലർ എത്തി
രണ്ടാം ലോക മഹായുദ്ധത്തിലെ വോഗ് മാഗസിന്റെ ഫോട്ടോഗ്രാഫർ ലീ മില്ലറുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ലീ മില്ലറായാണ് കേറ്റ് എത്തുന്നത്. സിനിമയുടെ യുദ്ധരംഗങ്ങൾ ചിത്രീകരിക്കാനാണ് നടിയുൾപ്പെടുന്ന സംഘം ക്രൊയേഷ്യയിലെത്തിയത്. എലൻ കുറാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. മരിയോ കോട്ടില്ലാർഡ്, ജൂഡ് ലോ, ആൻഡ്രിയ റൈസ്ബറോ, ജോഷ് ഒകോണർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.
Post Your Comments