‘ ഒരു വിവാദത്തിനും സാധ്യതയില്ലെന്ന് ഈ സിനിമ കാണുമ്പോൾ മനസ്സിലാകും’: ജിസ് ജോയ്

ജയസൂര്യ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ റിലീസിന് ഒരുങ്ങുകയാണ്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ് സിനിമ നിർമ്മിക്കുന്നത്. പേരു കൊണ്ട് ഏറെ ചർച്ചയായ ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് ചിത്രം സോണി ലിവ് സ്വന്തമാക്കിയത്. വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.

കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിൽ വച്ച് സിനിമയുടെ ട്രെയിലർ ലോഞ്ച് നടന്നിരുന്നു. ഈ പരിപാടിയിൽ ചിത്രത്തെ കുറിച്ച് സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ജിസ് ജോയ് പറഞ്ഞ ചില കാര്യങ്ങലാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളേക്കുറിച്ച് ജിസ് ജോയ് സംസാരിക്കുന്നത്.

Also Read: എനിക്ക് നേരെ കല്ലേറുണ്ടായെന്ന വാര്‍ത്ത തെറ്റാണ്, കാശ്മീര്‍ ജനത ഏറെ ഊഷ്മളമായാണ് സ്വീകരിച്ചത്: ഇമ്രാന്‍ ഹാഷ്മി

ജിസ് ജോയിയുടെ വാക്കുകൾ:

‘ഈശോ’ എന്ന് സിനിമയ്ക്ക് പേരിട്ടപ്പോൾ മുതൽ ഈ പേര് മാറ്റണം എന്നതിന്റെ പേരിൽ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ആ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചവർക്കെല്ലാം അതോർത്ത് ചിരിയാണ് വരുന്നത്. കാരണം ഒരു വിവാദത്തിനും സാധ്യതയില്ലാത്ത വിഷയത്തെയാണ് ആളുകൾ കുരിശിലേറ്റി വിമർശിച്ചത്. ഈ സിനിമ കാണുമ്പോൾ മനസ്സിലാകും, ഒരു വിവാദത്തിനും സാധ്യതയില്ലാത്ത മുഴുനീള എന്റർടെയ്‌നർ ആണ് ‘ഈശോ’ എന്ന്.

Share
Leave a Comment