BollywoodCinemaGeneralIndian CinemaLatest News

ഗൈനക്കോളജി ഡിപ്പാർട്ട്‌മെന്റിലെ ഏക പുരുഷ വിദ്യാർത്ഥിയുടെ കഥ: ഡോക്ടർ ജി ട്രെയിലർ എത്തി

ആയുഷ്മാൻ ഖുറാന, രാകുൽ പ്രീത് സിങ്, ഷെഫാലി ഷാ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഡോക്ടർ ജി എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. അനുരാഗ് കശ്യപിന്റെ സഹോദരിയായ അനുഭൂതി കശ്യപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മെഡിക്കൽ ഡ്രാമാ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. ഭോപ്പാലിലെ ഒരു മെഡിക്കൽ കോളജ് ക്യാംപസ് പശ്ചാത്തലമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. ഒരു സോഷ്യൽ കോമഡി ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജംഗ്ലീ പിക്‌ചേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ഗൈനക്കോളജി ഡിപ്പാർട്ട്‌മെന്റിലെ ഏക പുരുഷ വിദ്യാർത്ഥിയായ ഉദയ് ഗുപ്തയുടെ കഥയാണ് ചിത്രം പറയുന്നത്. ആയുഷ്മാൻ ഖുറാന ആണ് ഉദയ് ഗുപ്തയായി വേഷമിടുന്നത്. ‌ഡോ. ഫാത്തിമ ദുഗ്ഗൽ എന്ന കഥാപാത്രമായാണ് രാകുൽ പ്രീത് ചിത്രത്തിലെത്തുന്നത്. ഡോ. നന്ദിനി ഭാട്ടിയയായി ഷെഫാലി ഷായും വേഷമിടുന്നു.

Also Read: സിനിമയിൽ നിന്നും ഇടവേളയെടുത്ത് സാമന്ത: കാരണം ഇതാണ്

ലോകമെമ്പാടും ഒക്ടോബർ 14നാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ ചിത്രത്തിന്റെ റിലീസ് 2022 ജൂൺ 17നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ റിലീസ് മാറ്റുകയായിരുന്നു. രാകുൽ പ്രീതുമൊത്തുള്ള ആയുഷ്മാന്റെ ആദ്യ ചിത്രമാണ് ഡോക്ടർ ജി. അനുഭൂതിക്കൊപ്പം സുമിത് സക്‌സേന, വിശാൽ വാഗ്, സൗരഭ് ഭാരത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button