CinemaGeneralIndian CinemaLatest NewsMollywood

‘അവർക്ക് കുറേ സ്വപ്നങ്ങൾ ഉണ്ടായിരുന്നു, ആ ഷോക്കിൽ നിന്ന് ഇപ്പോളും മുക്തയായിട്ടില്ല’: വേദനയോടെ സീമ ജി നായർ

സിനിമ, സീരിയൽ നടി രശ്മി ​ഗോപാലിന്റെ അകാല മരണത്തിന്റെ ഞെട്ടലിലാണ് ചലച്ചിത്ര ലോകം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെയാണ് രശ്മി മരിച്ചത്. സ്വന്തം സുജാത എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ ശ്രദ്ധേയയായത്.

ഇപ്പോളിതാ, രശ്മിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് എത്തിയിരിക്കുകയാണ് നടി സീമ ജി നായർ. ആ മരണത്തിന്റെ ഷോക്കിൽ നിന്ന് ഇപ്പോളും മുക്തയായിട്ടില്ലെന്നാണ് സീമ പറയുന്നത്. യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെ രശ്മി പോലും രോ​ഗം മനസ്സിലാക്കുന്നതിന് മുൻപേ അവർ യാത്രയായെന്നാണ് സീമ ഫേസ്ബുക്കിൽ കുറിച്ചത്.

സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇന്നലെ രാത്രി ഏകദേശം 11.30 ആയപ്പോൾ ദേവികയുടെ മെസ്സേജ് വന്നു.. ചേച്ചീ,ഈ ചേച്ചിക്ക് എന്തുപറ്റിയെന്നു.. ഷൂട്ട് കഴിഞ്ഞു റൂമിൽ എത്തിയതെ ഉണ്ടായിരുന്നുള്ളു.. ഞാൻ പറഞ്ഞു എനിക്കൊന്നും അറിയില്ലയെന്നു.. ദേവിക പറഞ്ഞു കിഷോറേട്ടന്റെ (കിഷോർ സത്യ) fb post വന്നുന്നു.. അപ്പോൾ 11.45 ആയിരുന്നു.. രാത്രി വൈകിയെങ്കിലും അപ്പോൾ തന്നെ കിഷോറിനെ വിളിച്ചു.. കേട്ടത് സത്യം ആവരുതേയെന്നു.. അങ്ങനെ ഒരു മറുപടി അപ്പുറത്തു നിന്നും വരുമെന്ന് കരുതി.. നിരാശയും ദു:ഖവും ആയിരുന്നു ഫലം.. കഴിഞ്ഞ ദിവസം ഓണത്തിന്റെ ഷൂട്ടും കഴിഞ്ഞു വളരെ സന്തോഷത്തോടെ വിദേശത്തുനിന്നു വരുന്ന ബന്ധുവിനെ കാണാൻ തിരുവനന്തപുരത്തുപോയ രശ്മിക്ക് ചില അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി.. ചില സംശയത്തെ തുടർന്ന് RCC യിലേക്ക് റഫർ ചെയ്യുകയും അവിടുന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.. രോഗം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിരുന്നു.. കണ്ണടച്ച് തുറക്കുന്നതിനു മുന്നേ രശ്മി യാത്രയായി.. യാതൊരു രോഗ ലക്ഷണങ്ങളും ഇല്ലാതെ രശ്മി പോലും മനസ്സിലാക്കുന്നതിന് മുന്നേ.. എനിക്കു വിശ്വസിക്കാൻ പറ്റിയില്ല.. എനിക്കെന്നല്ല ആർക്കും കുറച്ചു നാൾ മുന്നേ സ്വന്തം സുജാത സീരിയലിന്റെ സെറ്റിൽ ഒരു ഫങ്ങ്ഷൻ ഉണ്ടായിരുന്നു.. അതിനുവേണ്ടി എനിക്ക് പോകേണ്ടി വന്നു.. അന്ന് രശ്മി എന്റെയടുത്തു വന്നു.. എന്നെ ഒരുപാടിഷ്ടം ആണെന്നും കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞു.. കുറെ ഫോട്ടോസും എടുത്തു.. കുറെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു അവർക്ക്.. പക്ഷെ വിധി വൈപരീത്യം ഇത്രയും ചെറുപ്പത്തിൽ സ്വപ്നങ്ങൾ ബാക്കി വെച്ച് അസുഖം ഉള്ളിൽ ഉണ്ടായിരുന്നതിന്റെ ഒരു സൂചന പോലും ഇല്ലാതെ യാത്രയാവുമ്പോൾ രശ്മിയുടെ കുടുംബത്തിന്റെ കാര്യം എനിക്കോർക്കാൻ കൂടി പറ്റുന്നില്ല.. ഒന്നിനും ഗ്യാരണ്ടി ഇല്ലാത്ത ഈ ജീവിതത്തിൽ ഉള്ള സമയം സന്തോഷത്തോടെ ജീവിക്കു എന്ന് മാത്രമേ പറയാനുള്ളു.. ഇന്നലെ കിട്ടിയ ഷോക്കിൽ നിന്നും ഇപ്പോളും ഞാൻ മുക്തി നേടിയിട്ടില്ല.. വിട എന്ന് മാത്രമേ ഇപ്പോൾ പറയാൻ പറ്റുന്നുള്ളു.

shortlink

Related Articles

Post Your Comments


Back to top button