CinemaGeneralIndian CinemaLatest NewsMollywood

ഒരു അമ്മയും മകളും തമ്മിലുള്ള അപൂർവ്വ ആത്മബന്ധത്തിൻ്റെ കഥ: സമം ചിത്രീകരണം തുടങ്ങി

ഒരു അമ്മയും, മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിൻ്റെ കഥ പറയുകയാണ് സമം എന്ന ചിത്രം. ഒരു മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല, ഒരു ഇടവേളയ്ക്ക് ശേഷം സിംഫണി ക്രീയേഷൻസിനു വേണ്ടി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് സമം. ചിത്രത്തിൻ്റെ ചിത്രീകരണം തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിച്ചു.

ഇന്ത്യൻ സിനിമയിൽ തന്നെ ഇതു വരെ ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായൊരു പ്രമേയമാണ് സമം അവതരിപ്പിക്കുന്നത്. നിമ്മി ജോർജിനും മകൾ അന്നയ്ക്കും ഒരു അമ്മയ്ക്കും മകൾക്കും ഉണ്ടാകാത്തത്ര ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് മുമ്പേ മരിച്ചു പോയിരുന്നതുകൊണ്ട് അന്നയെ പൊന്നുപോലെയാണ് നിമ്മി പരിപാലിച്ചത്. ഇവരുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണ് സമത്തിലൂടെ ബാബു തിരുവല്ല അവതരിപ്പിക്കുന്നത്. യോഗയിൽ പൂർണ്ണമായി സമർപ്പിച്ച ജീവിതമായിരുന്നു നിമ്മിയുടേത്. എല്ലാ മതവും ഒന്നാണെന്ന് വിശ്വസിച്ചിരുന്ന നിമ്മി യോഗ മറ്റുള്ളവരിലേക്ക് പകർന്നു നൽകാനും ശ്രമിച്ചു. നിമ്മി ജോർജ് ആയി ഷീലു എബ്രഹാം ആണ് എത്തുന്നത്. അന്നയായി കൃതിക പ്രദീപും അഭിനയിക്കുന്നു. ഷീലു എബ്രഹാമിൻ്റെ ശക്തമായ കഥാപാത്രമാണ് നിമ്മി. ഇന്ത്യൻ സിനിമയിലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെല്ലുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ വളരെ സംതൃപ്തിയുണ്ടെന്ന് ഷീലു എബ്രഹാം പറഞ്ഞു. ഇന്ത്യയിൽ തന്നെ അപൂർവ്വമായി സംഭവിക്കുന്ന ഒരു പ്രതിഭാസം, അത് പ്രേക്ഷകരിൽ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നിയതോടെയാണ് സമം ചെയ്യാൻ തീരുമാനിച്ചതെന്ന് ബാബു തിരുവല്ല പറയുന്നു.

Also Read: മിനിട്ടുകൾക്കുള്ളിൽ ദുൽഖറിന്റെ ‘ചുപ്പി’ന്റെ ടിക്കറ്റുകൾ കരസ്ഥമാക്കി പ്രേക്ഷകർ

മനോജ് കെ ജയൻ, അശോകൻ, കാർത്തിക് ശങ്കർ, പുത്തില്ലം ഭാസി, ഡോ.ആസിഫ് ഷാ, ഷീലു എബ്രഹാം, കൃതിക പ്രദീപ്, രാധിക, ഇന്ദു ഹരിപ്പാട് എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.

ക്യാമറ – ഉണ്ണി മടവൂർ, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, സംഗീതം – അശോകൻ, പശ്ചാത്തല സംഗീതം – ഇഷാൻ ദേവ്, കല – പ്രദീപ് പത്മനാഭൻ, മേക്കപ്പ് – സുജിൻ, കോസ്റ്റ്യൂം – വാഹീദ്, പ്രൊഡക്ഷൻ കൺട്രോളർ – സേതു അടൂർ, പ്രൊജക്റ്റ് ഡിസൈനർ – ഹരികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സനീഷ് സാമുവേൽ, അസോസിയേറ്റ് ഡയറക്ടർ – അരുൺരാജ്, പിആർഒ – അയ്മനം സാജൻ.

shortlink

Related Articles

Post Your Comments


Back to top button