CinemaGeneralIndian CinemaKollywoodLatest News

ലോകേഷിന്റെ ഗ്യാങ്‌സ്റ്റർ ചിത്രത്തിൽ ദളപതിക്ക് വില്ലനായി പൃഥ്വിരാജ്?!

വിജയ്‍യെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ദളപതി 67’. ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുന്നത്. ‘മാസ്റ്ററി’ന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തിൽ നാല്പതുകളിൽ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്. ‘ബാഷ’യിലെ രജനികാന്തിനോട് സമാനമായ ഷെയ്ഡിലായിരിക്കും നടനെ സിനിമയിൽ അവതരിപ്പിക്കുക. സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലാകും വിജയ് ചിത്രത്തിൽ എത്തുക എന്നും സൂചനകളുണ്ട്.

Also Read: ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് പകച്ചു നിൽക്കുന്ന സ്ത്രീകളാണ് ഓരോ രാഷ്ട്രീയക്കൊലകളുടേയും ബാക്കിപത്രം’: കെ കെ രമ

ഇപ്പോളിതാ, പൃഥ്വിരാജും സിനിമയുടെ ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പൃഥ്വിരാജുമായി സിനിമയുടെ അണിയറ പ്രവർത്തകർ ചർച്ചകൾ നടത്തിയതായാണ് വിവരം. വില്ലൻ വേഷത്തിലാകും താരം എത്തുക എന്നും സൂചനയുണ്ട്. സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ ലോകേഷ് പറഞ്ഞിരുന്നു.

ഔദ്യോ​ഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ വമ്പൻ തുകയക്കാണ് സൺ നെറ്റ്‍വർക്കും നെറ്റ്ഫ്ലിക്സും ചിത്രം ഏറ്റെടുത്തിരിക്കുന്നത്. 80 കോടിക്കാണ് സൺ നെറ്റ്‍വർക്ക് സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. അതേസമയം, 120 കോടി നൽകിയാണ് സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button