കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ നടി രശ്മിയുടെ വിയോഗ വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. രശ്മിയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് നടന് കിഷോര്‍ സത്യ ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണിപ്പോള്‍.
രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളില്‍ രശ്മി പോയി എന്ന് ഇന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടലാണെന്നും, തിരുവനന്തപുരത്ത് ഒരു ബന്ധുവിനെ കാണാന്‍ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയില്‍ പോയെന്നുമൊക്കെ രണ്ട് ദിവസം മുന്‍പാണ് ചന്ദ്ര ലക്ഷ്മണും അന്‍സാര്‍ ഖാനും പറഞ്ഞതെന്നും അദ്ദേഹം കുറിച്ചു.
read also: ഒരു അമ്മയും മകളും തമ്മിലുള്ള അപൂർവ്വ ആത്മബന്ധത്തിൻ്റെ കഥ: സമം ചിത്രീകരണം തുടങ്ങി
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രശ്മി എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ ‘സാറാമ്മ ‘ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല….
സാറാമ്മ പോയി….
രണ്ട് ദിവസം മുന്‍പാണ് ചന്ദ്ര ലക്ഷ്മണും അന്‍സാര്‍ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാന്‍ പോയ രശ്മിക്ക് പെട്ടെന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയില്‍ പോയെന്നുമൊക്കെ.
പക്ഷെ,രോഗവിവരം അറിഞ്ഞ് ഒരു ആഴ്ചക്കുള്ളില്‍ രശ്മി പോയി എന്ന് ഇന്ന് കേള്‍ക്കുമ്ബോള്‍…..
ആക്സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്….
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകള്‍….
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു…..
ആദരവിന്റെ അഞ്ജലികള്‍….
Post Your Comments