CinemaGeneralIndian CinemaLatest News

ഇനി സിനിമ കാണാം: ജമ്മു കാശ്മീരിൽ 32 വർഷങ്ങൾക്ക് ശേഷം തിയേറ്റർ തുറന്നു

32 വർഷങ്ങൾക്ക് ശേഷം കാശ്മീർ നിവാസികൾ വീണ്ടും തിയേറ്ററുകളിലേക്ക്. നീണ്ട കാലത്തിന് ശേഷം താ‍ഴ്‍വരയിൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഇന്നലെയാണ് ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ രണ്ട് സിനിമ ഹാളുകൾ ഉദ്ഘാടനം ചെയ്തത്. പുൽവാമയിലും ഷോപ്പിയാനിലുമാണ് തിയേറ്ററുകൾ തുറന്നത്. സിനിമ കാണാൻ ചുരുക്കം ചിലർ മാത്രമാണ് ഇന്നലെ എത്തിയത്.

‘ ജമ്മു കാശ്മീരിന് ഇതൊരു ചരിത്ര പ്രാധാന്യമുള്ള ദിവസം. പുൽവാമയിലും ഷോപ്പിയാനിലും മൾട്ടി പർപ്പസ് സിനിമ ഹാളുകൾ തുറന്നു. സിനിമ പ്രദർശനം, നൈപുണ്യ വികസന പരിപാടികൾ, യുവജനങ്ങളുടെ വിനോദ – വിജ്ഞാന പരിപാടികൾ എന്നിവ വാഗ്ദാനം ചെയ്യുന്നു’, ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

Also Read: ‘ഇത് ഞങ്ങളുടെ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കുമെന്ന് കരുതിയില്ല, ചേച്ചിയമ്മ പോയി’: ചന്ദ്ര ലക്ഷ്മൺ

ദൃശ്യ – ശ്രവ്യ മാധ്യമങ്ങൾ വഴിയുള്ള വിനോദം ഇസ്ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് 32 വർഷങ്ങൾക്ക് മുൻപ് ഇസ്ലാമിസ്റ്റുകൾ തിയേറ്ററുകൾ അടച്ചുപൂട്ടിയത്. അടച്ച് പൂട്ടിയ ശേഷം പലതും വെറുതെ കിടന്ന് നശിക്കുകയും ചിലത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയുമാണ് ഉണ്ടായത്. 1999 ൽ ഫാറൂഖ് അബ്ദുള്ള സർക്കാർ റീഗൽ, നീലം, ബ്രോഡ്വേ എന്നിവിടങ്ങളിൽ സിനിമ പ്രദർശനത്തിന് അനുമതി നൽകി സിനിമ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആദ്യ ഷോയ്ക്കിടെ ഭീകരാക്രമണം ഉണ്ടായി, ഒരാൾ മരിക്കുകയും പന്ത്രണ്ട് പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button