ചിമ്പു- ഗൗതം മേനോൻ കൂട്ടുകെട്ടിൽ എത്തിയ പുതിയ ചിത്രം ‘വെന്ത് തണിന്തത് കാട്’ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 3 ദിവസം കൊണ്ട് 30 കോടിയാണ് സിനിമ നേടിയത്. ഗൗതം മേനോന്റെ ഗംഭീര തിരിച്ചു വരവ് എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ പറയുന്നത്. കയാഡു ലോഹർ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഗൗതം മേനോൻ ചിത്രം ബോക്സ് ഓഫീസിൽ വിജയം കാണുന്നത്.
ഇപ്പോളിതാ, ഗൗതം മേനോന്റെ അടുത്ത ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്ന വാർത്തയാണ് വരുന്നത്. വരുൺ നായകനാവുന്ന ‘ജോഷ്വാ ഇമൈ പോൽ കാക’ എന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോന്റേതായി ഇനി റിലീസിനെത്തുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് രചന. പന്ത്രണ്ടോളം സ്റ്റണ്ട് സീക്വൻസുകളാണ് ചിത്രത്തിൽ ഉള്ളത്. ഇഷാരി ഗണേഷ് ആണ് സിനിമ നിർമ്മിക്കുന്നത്.
മൻസൂർ അലി ഖാൻ, വിചിത്ര, ദിവ്യദർശിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2020 അവസാനം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിൻറെ റിലീസ് കൊവിഡ് പശ്ചാത്തലത്തിലും മറ്റുമായി നീളുകയായിരുന്നു. നേരത്തെ എത്തിയ ചിത്രത്തിന്റെ ട്രെയ്ലർ വലിയ സ്വീകാര്യത നേടിയിരുന്നു.
Post Your Comments