CinemaGeneralIndian CinemaLatest NewsMollywood

‘അദ്ദേഹത്തെ പറ്റി ഓർക്കുമ്പോൾ തന്നെ ഭക്ഷണമാണ് ഓർമ്മ വരുന്നത്, ഭയങ്കര ഫൂഡിയാണ്’: ബേസിൽ പറയുന്നു

സംവിധായകൻ, നടൻ എന്നീ നിലകളിൽ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് ബേസിൽ ജോസഫ്. പാൽതു ജാൻവർ എന്ന ചിത്രമാണ് ബേസിലിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയത്. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസനെ കുറിച്ച് ബേസിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വിനീതിനെ ഓർക്കുമ്പോൾ തന്നെ ഭക്ഷണമാണ് ഓർമ്മ വരുന്നതെന്നും അദ്ദേഹം ഭയങ്കര ഫൂഡി ആണെമന്നുമാണ് ബേസിൽ പറയുന്നത്.

Also Read: സാമ്പത്തിക തട്ടിപ്പ് കേസ്: ജാക്വിലിൻ ഫെർണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും

ബേസിൽ ജോസഫിന്റെ വാക്കുകൾ:

വിനീതേട്ടനെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് ഭക്ഷണമാണ്. വിനീതേട്ടൻ ഭയങ്കര ഫൂഡിയാണ്. ഇപ്പോൾ ഒരു സാധനം കഴിക്കാൻ ഓർഡർ ചെയ്തു, ഞാനും വിനീതേട്ടനും ഇരിക്കുകയാണ് ഞങ്ങൾ ഭക്ഷണം ഓർഡർ ചെയ്തു എന്ന് കരുതുക. വിനീതേട്ടൻ ഓർഡർ ചെയ്ത ഭക്ഷണം വന്നു, അതിനകത്തേക്ക് നമ്മുടെ കൈ പോയാൽ പുള്ളി നമ്മളെ ഒന്ന് നോക്കും. നമുക്ക് ആ ഭക്ഷണം തരില്ല.

പുള്ളി കഴിച്ചു കൊണ്ടിരിക്കുകയാണ് എങ്കിലും നമ്മളെ ശ്രദ്ധിക്കും. പക്ഷേ നമുക്ക് തരില്ല. ചിക്കൻ പീസ് ഉണ്ടെങ്കിൽ രണ്ടും വിനീതേട്ടൻ തന്നെ കഴിക്കും. നിനക്ക് വേണമെങ്കിൽ നീ ഓർഡർ ചെയ്തു കഴിച്ചോ എന്നാണ് പുള്ളിയുടെ ലൈൻ. ഫുഡ് ഭയങ്കര താൽപര്യമാണ്. എവിടെപ്പോയാലും ഇങ്ങനെയാണ്. ബേസിൽ തലപ്പാക്കട്ടി ബിരിയാണി ഉഗ്രനാണ് കോയമ്പത്തൂരിലെ വേണു ബിരിയാണി കഴിക്കാം എന്നൊക്കെ പറയും.

shortlink

Related Articles

Post Your Comments


Back to top button