ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കിയ ‘കൊത്ത്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തില്‍ റോഷന്‍ സുമേഷ് എന്ന കഥാപത്രത്തെയും ആസിഫ് ഷാനു എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്. കണ്ണൂരിന്റെ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുമാണ് ചിത്രം പറയുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള സിനിമയാണിത്.
Also Read:
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമ കണ്ട ശേഷം റോഷനുമായി പ്രണയത്തിലാണോ എന്ന ചോദ്യം വന്നുവെന്നും നായിക നിഖില വിമലുമായി ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ കെമിസ്ട്രി റോഷനുമായി ഉണ്ടായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടുവെന്നുമാണ് ആസിഫ് അലി പറഞ്ഞത്.
ആസിഫ് അലിയുടെ വാക്കുകൾ:
വളരെ സത്യന്ധമായ ബന്ധമാണ് സുമേഷും ഷാനുവുമായി ഉള്ളത്. എന്റെ സുഹൃത്തുക്കളോട് പെരുമാറുന്ന രീതിയിലാണ് റോഷനോടും പെരുമാറിയത്. ആ കെമിസ്ട്രി പെട്ടന്ന് വര്‍ക്കൗട്ട് ആയി. സിനിമ കണ്ട ശേഷം റോഷനുമായി പ്രണയത്തിലായിരുന്നോയെന്ന ചോദ്യം വന്നു. നിഖിലയുമായി ഉണ്ടായിരുന്നതിനേക്കാല്‍ നല്ല കെമിസ്ട്രിയായിരുന്നു റോഷനോട് ഉണ്ടായിരുന്നത്. സിനിമയുടെ അവസാനത്തില്‍ റോഷനുമായി ഞാന്‍ ബൈക്കില്‍ വരുന്ന ഒരു സീന്‍ ഉണ്ട്. അത് സ്‌ക്രിപ്റ്റില്‍ വായിച്ചതാണ്, ഷൂട്ട് ചെയ്തതാണ് , ഡബ്ബ് ചെയ്തതാണ്. എന്നിട്ടും ആ സീന്‍ എത്തിയപ്പോള്‍ റോഷന്റെ കൈ എന്റെ പിന്നിലൂടെ വന്നു കെട്ടിപ്പിടിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.
Post Your Comments