
സിനിമ, സീരിയൽ താരം നടി രശ്മി ഗോപാൽ അന്തരിച്ചു. 51 വയസായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘സ്വന്തം സുജാത’ എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ഗോപാൽ ശ്രദ്ധേയയായത്.
പരസ്യ ചിത്രങ്ങളിലൂടെയാണ് രശ്മി അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി സീരിയലുകളുടെ ഭാഗമായി. മലയാളം, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജയഗോപാലാണ് ഭർത്താവ്. മകൻ പ്രശാന്ത് കേശവ്
Also Read: ‘റോഷനുമായി പ്രണയത്തിലാണോ എന്ന് വരെ ചോദിച്ചവരുണ്ട്’: ‘കൊത്തി’ലെ സൗഹൃദത്തെ കുറിച്ച് ആസിഫ് അലി
രശ്മിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് താരങ്ങൾ. രശ്മിയോടൊപ്പം ‘സ്വന്തം സുജാത’ എന്ന സിരീയലിൽ അഭിനയിക്കുന്ന നടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്.
Post Your Comments