കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോളിവുഡ് സിനിമ ലോകത്ത് ബോയ്കോട്ട് പ്രവണത കൂടിവരികയാണ്. ഇത് സിനിമ വ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്നാണ് സിനിമ പ്രവർത്തകർ തന്നെ പറഞ്ഞത്. ‘ലാൽ സിംഗ് ഛദ്ദ’, ‘രക്ഷാബന്ധൻ’, ‘ഡാർലിംഗ്സ്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളാണ് അടുത്തിടെ ബോയ്കോട്ട് ക്യാംപെയ്നുകൾക്ക് ഇരയായത്.
ഇപ്പോളിതാ, ബോളിവുഡിലെ ബോയ്കോട്ട് സംസ്കാരത്തെ കുറിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ബോയ്കോട്ട് സംസ്കാരം നല്ലതാണെന്നും ബോളിവുഡ് ചർച്ച ചെയ്യുന്ന ഉള്ളടക്കങ്ങളോടുള്ള പ്രേക്ഷകരുടെ അമർഷമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
വിവേക് അഗ്നിഹോത്രിയുടെ വാക്കുകൾ:
ബോയ്കോട്ട് സംസ്കാരം എന്നത് നല്ല പ്രവണതയാണ്. ഇതൊരു സങ്കീർണ്ണമായ പ്രശ്നമാണ്. ബോളിവുഡ് ചർച്ച ചെയ്യുന്ന ഉള്ളടക്കങ്ങളോടുള്ള പ്രേക്ഷകരുടെ അമർഷമാണ് ഈ ബോയ്കോട്ട് ക്യാംപെയ്നിലൂടെ കാണുന്നത്. ബോയ്കോട്ട് ക്യംപെയ്നുകളുടെ അന്തിമ ഫലം നല്ലത് തന്നെയായിരിക്കും. ബോളിവുഡിനെതിരായ സാംസ്കാരിക കലാപങ്ങളാണിവ.
Also Read: ‘ഒത്തിരി പേർക്ക് നിങ്ങൾ പ്രചോദനമാണ്, അതിന് നന്ദി’: മഞ്ജു വാര്യർക്ക് കുട്ടി ആരാധികയുടെ കത്ത്
അതേസമയം, ‘ചോക്ലേറ്റ്’, ‘സിദ്’, ‘ഹേറ്റ് സ്റ്റോറി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ‘ദി കശ്മീർ ഫയൽസ്’ ആണ് അദ്ദേഹത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ബിജെപി പ്രൊപ്പഗാണ്ട പറയുന്ന സിനിമ എന്ന നിലയ്ക്ക് ‘ദി കശ്മീർ ഫയൽസ്’ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.
Post Your Comments