മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സിദ്ദിഖ്. മികച്ച നിരവധി ചിത്രങ്ങളാണ് സിദ്ദിഖ് മലയാളത്തിന് നൽകിയത്. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കഥയ്ക്കോ മികച്ച പ്രകടനങ്ങൾക്കോ അല്ല മറിച്ച് മേക്കിങ്ങിനാണ് ഇന്നത്തെ പ്രേക്ഷകർ പ്രാധാന്യം നൽകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
സിദ്ദിഖിന്റെ വാക്കുകൾ:
നമ്മൾ ഹരിഹർ നഗറും റാംജി റാവുവും ഗോഡ്ഫാദറും ഒക്കെ എടുക്കുമ്പോൾ അത് പിൽക്കാലത്തേക്കായി ചെയ്തതല്ല. ആ കാലഘട്ടത്തിനായി എടുത്തത് തന്നെയാണ്. എന്നാൽ അത് കാലഘട്ടവും കടന്നു വന്നു എന്നുള്ളത് ഒരു മഹാഭാഗ്യമാണ്. അത് ആ സിനിമയുടെ പവറാണ്. അന്ന് സിനിമയ്ക്ക് വലിയ ഡെപ്ത് ഉണ്ടായിരുന്നു. ഇന്ന് ഡെപ്ത് ഉള്ള സിനിമകൾ ഇല്ലെന്നല്ല. നല്ല മിടുക്കന്മാരായ സംവിധായകരും എഴുത്തുകാരുമുണ്ട്. ഇന്നത്തെ പ്രേക്ഷകൻ സിനിമയെ അംഗീകരിക്കുന്നത് അതിന്റെ കണ്ടന്റ് വെച്ചോ, അല്ലെങ്കിൽ പെർഫോമൻസ് വെച്ചോ, എത്ര കാലം നിലനിൽക്കും എന്നത് വെച്ചോ അല്ല. മേക്കിങ്ങ്, സ്റ്റൈലൈസേഷൻ ഇതൊക്കെയാണ് ഇന്നത്തെ പ്രേക്ഷകൻ വലിയ കാര്യമായി എടുക്കുന്നത്. അതിനൊന്നും അധികം ആയുസില്ല.
ഞാൻ ബോഡിഗാർഡ് ഹിന്ദിയിൽ എടുക്കുമ്പോൾ അവിടെ മേക്കിങ്ങിന്റെ ഒരു കാലമാണ്. ഞാൻ കാവലൻ തമിഴിൽ എടുക്കുമ്പോൾ അവിടെ സ്റ്റൈലൈസ്ഡ് സിനിമകളുടെ കാലമാണ്. ആ സിനിമകൾക്ക് ഇടയിലാണ് വളരെ സിംപിൾ ആയെടുത്ത ബോഡിഗാർഡും കാവലനും ഹിറ്റാവുന്നത്. ഇപ്പോൾ അവിടെ മേക്കിങ് കൊണ്ട് മാത്രം ഒരു സിനിമയും ഓടുന്നില്ല. കണ്ടന്റ് കൂടിയുള്ള സിനിമകൾ മാത്രമാണ് ഓടുന്നത്.
Post Your Comments