
‘പുലിമുരുകന്’ ശേഷം മോഹൻലാലിനെ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കുന്നത്. ഒക്ടോബർ 21ന് ചിത്രം റിലീസിനെത്തുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകും. ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുക. ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ്. തെലുങ്ക് നടൻ മോഹൻബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്.
Also Read: ‘കാരവാൻ സംസ്കാരം വന്നതോടെ എല്ലാ സൗഹൃദങ്ങളും ഔപചാരികമായി’: സിബി മലയിൽ
സംഗീതം – ദീപക് ദേവ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനയ്ക്കൽ, സംഘട്ടനം – സിൽവ, വസ്ത്രാലങ്കാരം – സുജിത്ത് സുധാകരൻ, സ്റ്റിൽസ് – ബെന്നറ്റ് എം വർഗീസ്, പ്രൊമോ സ്റ്റിൽസ് – അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് – ആനന്ദ് രാജേന്ദ്രൻ.
Post Your Comments