മിമിക്രി താരമായി എത്തി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് കലാഭവൻ ഷാജോൺ. നിരവധി മികച്ച കഥാപാത്രങ്ങളാണ് അടുത്തിടെയായി ഷാജോണിനെ തേടി എത്തിയത്. കോമഡി, സഹനടൻ, വില്ലൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളെയും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് ഷാജോണിനുണ്ട്.
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞ ഒരു കഥയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തനിക്കുണ്ടായൊരു പ്രേതാനുഭവമാണ് നടൻ പങ്കുവച്ചത്. ഒരു സിനിമയുടെ ഭാഗമായി പൂവാറിലെ ഒരു റിസോർട്ടിൽ താമസിക്കേണ്ടി വന്നപ്പോളാണ് സംഭവം നടന്നതെന്നും താൻ ജീവിതത്തിൽ ഏറ്റും അധികം പേടിച്ച ദിവസമായിരുന്നു അതെന്നുമാണ് ഷാജോൺ പറയുന്നത്.
ഷാജോണിന്റെ വാക്കുകൾ:
തിരുവനന്തപുരത്തെ ഒരു റിസോർട്ടിലാണ് സംഭവം നടക്കുന്നത്. വൈകിട്ട് അഞ്ചുമണിയൊക്കെ കഴിഞ്ഞിട്ടാണ് അവിടെ ചെല്ലുന്നത്. എന്നാൽ അവിടെ എത്തിയപ്പോൾ തന്നെ വല്ലാത്തൊരു നെഗറ്റീവ് വൈബ് അനുഭവപ്പെട്ടു. എന്റെ കോട്ടേജിന്റെ തൊട്ടപ്പുറത്ത് കൊച്ചുപ്രേമൻ ചേട്ടനായിരുന്നു. എന്നാൽ വീട് അടുത്തായത് കൊണ്ട് ചിലപ്പോൾ അങ്ങോട്ട് പോകുമെന്ന് ചേട്ടൻ പറഞ്ഞു.
കൊച്ചുപ്രേമൻ ചേട്ടനുമായി വർത്തമാനം പറഞ്ഞ് ഞാൻ തിരിച്ച് എന്റെ കോട്ടേജിലേക്ക് വന്നുകിടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ എന്റെ ഭാര്യ അടുത്തുകിടക്കുന്നതുപോലെ തോന്നി. ഞാൻ വൈഫിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. എന്നാൽ അത് വേറൊരു സ്ത്രീ ആയിരുന്നു. അവർ എന്നെ തുറിച്ചുനോക്കിയിട്ട് ‘ഭാര്യയാണെന്ന കരുതിയല്ലേ’ എന്ന് എന്നോട് ചോദിച്ചു. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. കൃത്യമായി ഞാൻ കണ്ടതാണ്. ഒരുവിധമാണ് അന്ന് നേരം വെളുപ്പിച്ചത്. അടുത്ത ദിവസം വേറൊരു മുറിയിലേക്ക് മാറി. എന്നാൽ ഒന്ന് പത്താകുമ്പോൾ തനിയെ എഴുന്നേൽക്കും. ശരിക്കും ഒരാഴ്ച ഞാൻ നന്നായി പേടിച്ചു. മറ്റൊരിടത്തു നിന്നും ഇതുപോലെ ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല.
Post Your Comments