മിനിസ്‌ക്രീനിൽ ആരാധകർ ഏറെയുള്ള താരമാണ് ചിലങ്ക എസ് ദീദു. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമാണ് താരത്തിന്റെ പ്രത്യേകത. ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ ചിലങ്ക ആത്മസഖി, കസ്തൂരിമാന്‍, കനല്‍പൂവ്, അമ്മ മകള്‍ എന്നി സീരിയലുകളില്‍ വേഷമിട്ടിരുന്നു. ഷൂട്ടിങ്ങിനു ഇടയിൽ അനുഭവം പങ്കുവയ്ക്കുകയാണ് താരമിപ്പോൾ.
‘ഈയിടെ കനല്‍പ്പൂവിന്റെ ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിനിടെ ഒരു കൂട്ടം സ്ത്രീകള്‍ എന്നെ കണ്ടു, അവര്‍ പറഞ്ഞു, ‘അയ്യോ ഇവളല്ലേ കുഞ്ഞിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നത്’, എന്ന്, അത് കേട്ട് എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാന്‍ അവരോട് സംസാരിച്ചു, പിന്നീട്, അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു, ‘നിങ്ങള്‍ ഓണ്‍-സ്‌ക്രീനില്‍ എന്ത് ചെയ്‌താലും ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു’ എന്ന്, ചിലങ്ക പറഞ്ഞു.
Post Your Comments