തന്റെ വീട്ടിലെ വളര്‍ത്തു നായയുടെ മരണം സ്വസ്ഥത കെടുത്തിയതായി നടനും എംഎല്‍എയുമായ മുകേഷ്. 20 വര്‍ഷമായി തന്റെ വീട്ടില്‍ വളര്‍ത്തിവന്ന നായ കഴിഞ്ഞ ദിവസം ചത്തു പോയെന്നും അത് ആരോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ തനിക്ക് സ്വസ്ഥത ഇല്ലാതെയായി എന്ന് മുകേഷ് കൊല്ലം അഞ്ചാലുംമൂട്ടില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
‘ഒരു നായയുടെ ഒരു വയസ് ഒരു മനുഷ്യ ജന്മത്തിന്റെ ഏഴു വയസ്സിനു തുല്യമാണ്. 20 വര്‍ഷമായി എന്റെ വീട്ടില്‍ വളര്‍ത്തിവന്ന നായ കഴിഞ്ഞ ദിവസം മരിച്ചു. മരണത്തില്‍ വേദനിച്ച എന്റെ അമ്മ ‘എന്റെ മകന്‍ മരിച്ചു’ എന്നു പറഞ്ഞു കരഞ്ഞു. ഇത് ആരോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു’.
Read Also:- സ്വയം പ്രശസ്തിക്കുവേണ്ടിയാണെങ്കില്‍ അത് ശ്രീനിവാസനെ അപമാനിക്കുന്നതിനു തുല്ല്യമാണ്: തമ്പി ആന്റണി
‘തുടര്‍ന്ന് നിരവധിപേര്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ഞാൻ പ്രതികരിച്ചതിനെ തുടര്‍ന്ന് അവർ ഫോണ്‍ കട്ടാക്കുകയായിരുന്നു’ മുകേഷ് പറഞ്ഞു. തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മുകേഷിന്റെ വാക്കുകള്‍.
Post Your Comments