CinemaGeneralLatest NewsNEWS

ദിലീപും ജോജു ജോര്‍ജും ഒന്നിക്കുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ രാജസ്ഥാനില്‍ പുരോഗമിക്കുന്നു

മുംബൈ: ദിലീപും ജോജു ജോര്‍ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ’. റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുന്നു. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

ഓഗസ്റ്റ് എട്ടിനാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്റെ’ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. മുംബൈയിലായിരുന്നു ആദ്യ ഷൂട്ടിംഗ്. ദിലീപ്, അനുപം ഖേര്‍ എന്നിവർക്കൊപ്പം ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സംവിധാനത്തോടൊപ്പം റാഫി തന്നെയാണ് ‘വോയ്സ് ഓഫ് സത്യനാഥ’ന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്.

Read Also:- ഭക്ഷണം നൽകുന്നതിനിടെ നടിയെ തെരുവ് നായ ആക്രമിച്ചു

മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം റാഫി, സ്റ്റില്‍സ്- ഷാലു പേയാട്, പി.ആര്‍.ഒ- പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ഡിസൈന്‍- ടെന്‍ പോയിന്റ്.

shortlink

Related Articles

Post Your Comments


Back to top button