അടുത്തിടെയായി നടൻ ശ്രീനിവാസന്റെ രോഗാവസ്ഥയിലുള്ള ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോളിതാ, ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ തമ്പി ആന്റണി. ശ്രീനിവാസൻ രോഗാവസ്ഥയിൽ നിന്ന് പരിപൂർണമായി സുഖം പ്രാപിക്കുന്നതിനു മുമ്പ് ഫോട്ടോയെടുത്ത് പ്രദർശിപ്പിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. അത്തരത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്ല്യമാണെന്നും തമ്പി ആന്റണി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഇപ്പോൾ പ്രശസ്ത നടൻ ശ്രീനിവാസന്റെ പടങ്ങൾ സോഷ്യൽ മീഡിയായിലിട്ട് ആഘോഷിക്കുന്നവർ ആരാണെങ്കിലും ആർക്കുവേണ്ടിയാണന്നു മനസ്സിലാകുന്നില്ല. സ്വയം പ്രശസ്തിക്കുവേണ്ടിയാണെങ്കിൽപോലും, അത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്ല്യമായേ എനിക്കു കാണാനാൻ സാധിക്കുകയുള്ളു.
രോഗാവസ്ഥയിൽനിന്നും പരിപൂർണമായി സുഖം പ്രാപിക്കുന്നതിനു മുൻപുള്ള ഈ അവസ്ഥയിൽ, സിനിമാക്കാരുൾപ്പെടെ ആരും അദ്ദേഹത്തിന്റെ കൂടെനിന്നു ഫോട്ടോയെടുത്തു പ്രദർശിപ്പിക്കരുതേ എന്നൊരപേക്ഷയുണ്ട്. ഇതൊക്കെ കണ്ടിട്ടും ആരും പ്രതികരിക്കുന്നില്ല എന്നതാണ് അത്ഭുതകരം.
Leave a Comment