![](/movie/wp-content/uploads/2020/05/sibimalayil-1.jpg)
സിബി മലയില്‍ ഇടവേളയ്ക്ക് ശേഷം സംവിധായകനായി എത്തിയ പുതിയ ചിത്രമാണ് കൊത്ത്. ആസിഫ് അലിയും റോഷന് മാത്യുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, സിനിമയിലേക്ക് ആസിഫ് അലിയെ പരിഗണിക്കാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് സിബി മലയില്‍. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
‘പല യുവതാരങ്ങളെയും സിനിമയിലേക്ക് പരിഗണിച്ചിരുന്നു. ദുൽഖറിനെയും ടൊവിനോയെയും ആലോചിച്ചിരുന്നു. അതിൽ ഒരാളോട് ഞാൻ കഥ പറഞ്ഞു. അദ്ദേഹം കഥ കേട്ടിട്ട് എക്സൈറ്റഡല്ല എന്ന് പറഞ്ഞു. അതോടെ ആ ഓപ്ഷൻ ഒഴിവാക്കി ഒരാൾ എക്സൈറ്റഡല്ലാതെ ചെയ്തിട്ട് എനിക്കും അദ്ദേഹത്തിനും പ്രയോജനമില്ല. പിന്നീടാണ് ആസിഫിലേക്ക് വന്നത്. ആസിഫ് എന്റെ വീട്ടിൽ വന്ന് കഥ കേട്ടിട്ട് ഓവർ എക്സൈറ്റഡായി. ഞാനിത് ചെയ്യും സാർ എന്ന് അപ്പോൾ തന്നെ പറഞ്ഞു’.
Read Also:- ‘സീതാരാമം കണ്ട് ഒരു ഒന്നൊന്നര ഞെട്ടൽ’: വൈറലായി ബാലചന്ദ്ര മേനോന്റെ കുറിപ്പ്
‘അർജുൻ അശോകനെയാണ് റോഷന്റെ കഥാപാത്രത്തിന്റെ സ്ഥാനത്ത് ആദ്യം മനസിൽ കണ്ടത്. രഞ്ജിത്താണ് റോഷനെ ട്രൈ ചെയ്താലോ എന്ന് ചോദിച്ചത്. ആ സമയം റോഷൻ കുറച്ച് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളൊക്കെ ചെയ്തിട്ടുണ്ട്. റോഷന്റെ തൊട്ടപ്പൻ എന്ന സിനിമയാണ് ഞാൻ കണ്ടിട്ടുള്ളത്. കഥ കേട്ടപ്പോൾ ചെയ്യാമെന്ന് റോഷൻ തീരുമാനിച്ചു’ സിബി മലയിൽ പറഞ്ഞു.
Post Your Comments