BollywoodCinemaGeneralIndian CinemaLatest News

‘നിരൂപണങ്ങളേക്കാൾ പ്രാധാന്യം ബോക്സ് ഓഫീസ് നമ്പറുകൾക്ക്’: ആർ ബർകി

ബോളിവുഡിന് വ്യത്യസ്തമായ സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ആർ ബർകി. ‘ഛുപ്: റിവെഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ ആണ് ബൽകിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ‘ഛുപ്’ ഒരുങ്ങുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം.

ഇപ്പേളിതാ, സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബൽകി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമയ്ക്ക് മികച്ച റിവ്യൂ ലഭിക്കുന്നതിനേക്കാൾ ബോക്സോഫീസ് വിജയത്തിനാണ് പ്രാധാന്യം കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

Also Read: കടുവയ്ക്ക് ശേഷം കാപ്പ: പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കാപ്പ’യുടെ ചിത്രീകരണം പൂര്‍ത്തിയായി

ആർ ബൽകിയുടെ വാക്കുകൾ:

എല്ലായ്പ്പോഴും ബോക്സ് ഓഫീസ് നമ്പറുകൾക്ക് ആണ് നിരൂപണങ്ങളേക്കാൾ പ്രധാനം. ഒരു സിനിമ വിമർശനങ്ങൾക്കും നിരൂപണങ്ങൾക്കും അപ്പുറം ആസ്വദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, നിർമ്മാതാക്കൾക്ക് അതുവഴി നഷ്ടമുണ്ടാകരുത്. ഞാൻ ‘ഛുപ്’ നിർമ്മിച്ചത് നെഗറ്റീവ് റിവ്യൂകളുടെ വേദന മറ്റ് പലരേപ്പോലേയും അറിഞ്ഞതുകൊണ്ട് കൂടിയാണ്. ജീവിതത്തിൽ ആളുകൾ അനുഭവിക്കുന്ന എന്തുതരം വിമർശനത്തേക്കുറിച്ചുമുള്ളതാണ് ചിത്രം. ഇന്നത്തെ കാലത്ത് വിമർശനം ഒരു ഫാഷൻ പോലെയാണ്. ആളുകൾ മറ്റുള്ളവരെ വിമർശിക്കും. ലോലമായ മനസുള്ളവരെങ്കിൽ അത് വളരെ വേദനാജനകമാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button