ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കിയ ‘കൊത്ത്’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കണ്ണൂരിന്റെ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുമാണ് ചിത്രം പറയുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള സിനിമയാണിത്. നിഖില വിമലാണ് ചിത്രത്തിൽ നായികയായെത്തിയത്.
Also Read: കടുവയ്ക്ക് ശേഷം കാപ്പ: പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കാപ്പ’യുടെ ചിത്രീകരണം പൂര്‍ത്തിയായി
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകി അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് നിഖില പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം എന്ന ചിന്തയുടെ ഭാഗമായി ഉണ്ടായതാണ് ഈ ചിത്രമെന്നാണ് നിഖില പറയുന്നത്. കൃത്യമായ രാഷ്ട്രീയം സിനിമ മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും തനിക്ക് ഈ ചിത്രത്തോട് വൈകാരികമായ ബന്ധമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
നിഖില വിമലിന്റെ വാക്കുകൾ:
ഞാൻ കണ്ണൂർക്കാരിയാണ്, എനിക്ക് കണ്ടും കേട്ടുമുള്ള രാഷ്ട്രീയമാണ് ഈ സിനിമ പറയുന്നത്. അതിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം എന്ന ചിന്തയുടെ ഭാഗമായുള്ള സിനിമയാണ്. ആ രീതിയിൽ സിനിമ ചർച്ച ചെയ്യണമെന്നാണ് ആഗ്രഹം. ചർച്ച ചെയ്യപ്പെടുമെന്നു തന്നെയാണ് എന്റെ വിശ്വാസം. വയലൻസ് മാത്രമല്ല മനുഷ്യനുമായി വൈകാരികമായ ഒരു ബന്ധം ഉണ്ടാക്കുന്ന സിനിമയാണ് ഇത്.
Post Your Comments