ഡോ. രശ്മി അനിൽ
രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. കലുഷിതമായ ഇത്തരമൊരു കാലഘട്ടത്തിൽ വീണ്ടും കണ്ണൂരിന്റെ രാഷ്ട്രീയം പറയുന്ന ഒരു ചിത്രം എത്തിയിരിക്കുകയാണ്. ഹേമന്ത് കുമാറിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രമാണ് കൊത്ത്.
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയിൽ ഒരു രാഷ്ട്രീയ ചിത്രവുമായി കടന്നുവരികയാണ്. യാഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഒരു ചിത്രം കൂടിയാണ് കൊത്ത്. രണ്ട് പാർട്ടികൾ തമ്മിലുള്ള സംഘട്ടനത്തെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങിയ കൊത്ത് ഒരു ജീവൻ നഷ്ടത്തിനുള്ള തിരിച്ചടി, അതേ നാണയത്തിൽ മറ്റൊരു ജീവനെടുക്കുകയല്ല എന്ന് ഓർമ്മപ്പെടുത്തി കൊണ്ടാണ് മുന്നേറുന്നത്.
കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന് പറയുന്ന കാടൻ രാഷ്ട്രീയ രീതിയല്ല വേണ്ടത് എന്നും, ഒരു ജീവൻ ഇല്ലാതാക്കിയാൽ അതുകൊണ്ട് എന്ത് വിപ്ലവമാണ് നാടിനു ഉണ്ടാവുക എന്ന ചോദ്യവുമാണ് മലയാളികൾക്കു മുമ്പിൽ കൊത്തുയർത്തുന്നത്. ഓരോ രക്തസാക്ഷിയെ സൃഷ്ടിക്കുമ്പോഴും ഒരു കുടുംബം കൂടിയാണ് ഇല്ലാതാവുന്നത് എന്ന ഓർമ്മപ്പെടുത്തലാണ് കൊത്ത് പങ്കുവെക്കുന്നത്.
‘സ്വയം പ്രശസ്തിക്കു വേണ്ടിയാണെങ്കിൽ പോലും അത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്ല്യമാണ്’: തമ്പി ആന്റണി
പാർട്ടി വളർത്തിയ, പാർട്ടിക്ക് വേണ്ടി എന്തും ചെയ്യുന്ന ഇടത് സഹയാത്രികരായ ഷാനു സുമേഷ് എന്നിവരുടെ സൗഹൃദത്തിലൂടെയാണ് ചിത്രം വളരുന്നത്. ആസിഫ് അലിയും റോഷൻ മാത്യുമാണ് ഈ കഥാപാത്രങ്ങളെ കയ്യടക്കത്തോടു കൂടി അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കളെ ഉള്ളം കയ്യിൽ കൊണ്ട് നടക്കുന്ന കർക്കശക്കാരനായ രാഷ്ട്രീയ നേതാവായി രഞ്ജിത്തും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ശ്രീലക്ഷ്മി, രഘുനാഥ് പലേരി, കോട്ടയം രമേശ്, വിജിലേഷ്, തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
രാഷ്ട്രീയ കൊലപാതകങ്ങൾക്കിടയിൽ അറിയാതെ പോകുന്ന മനുഷ്യരുടെ, കുടുംബങ്ങളുടെ പ്രശ്നങ്ങളാണ് താൻ കൊത്തിൽ പറയാൻ ശ്രമിക്കുന്നതെന്നും ഒരു രാഷ്ട്രീയപാർട്ടിയെയും പ്രത്യയശാസ്ത്രത്തെയും വിമർശിക്കാനുള്ള ലക്ഷ്യം തൻ്റെ സിനിമയ്ക്ക് ഇല്ലായെന്നും സിബി മലയിൽ പറയുന്നു.
‘അമ്മയിൽ ആൺകോയ്മയില്ല, പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾക്ക് മത്സരിക്കാൻ അവസരം ഉണ്ട്’: അൻസിബ ഹസൻ
രാഷ്ട്രീയ കൊലപാതകങ്ങൾ ആർക്കുവേണ്ടിയാണ് ?, എന്തിനുവേണ്ടിയാണ്? യഥാർത്ഥ ഗുണം ആർക്കൊക്കെയാണ്?, രക്തസാക്ഷികളുടെ കുടുബങ്ങളുടെ അവസ്ഥകളെന്ത്? തുടങ്ങി ഒരുപിടി ചോദ്യങ്ങൾ കൊത്തിൽ പ്രകടമാണ്. ഇടതുപക്ഷ സഹയാത്രികരുടെ ജീവിതത്തിലൂടെ രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ നഷ്ടപ്പെട്ടുപോകുന്ന കുടുംബ ജീവിതത്തെയും കുടുംബബന്ധങ്ങളെയും അടയാളപ്പെടുത്തുന്ന കൊത്ത് മികച്ച ഒരു രാഷ്ട്രീയ സിനിമയാണെന്ന് തന്നെ പറയാം.
Post Your Comments