ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം ‘കൊത്ത്’ ഇന്ന് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രൊമോഷനിടെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് വ്യക്തമാക്കുകയാണ് ആസിഫ് അലി.
‘എന്റെ ജീവിതത്തില്‍ പൊളിറ്റിക്‌സിന് കൃത്യമായ പങ്കുണ്ട്. ഞാന്‍ രാഷ്ട്രീയത്തിലേയ്ക്ക് വരാതിരിക്കാന്‍ വേണ്ടിയാണ് എന്നെ ചെറുപ്പത്തില്‍ ബോര്‍ഡിംഗിലാക്കിയത്. പക്ഷെ ഞാന്‍ സിനിമയില്‍ വന്നു. രാഷ്ടീയം നിരോധിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ചെറുപ്പത്തില്‍ ആഗ്രഹിച്ചിരുന്നു. എന്റെ ബാപ്പ തുടരെ മുന്‍സിപ്പല്‍ ചെയര്‍മാനും വര്‍ഷങ്ങളോളം കൗണ്‍സിലറും ആയിരുന്നു. അതുകൊണ്ട് തന്നെ ബാപ്പയ്ക്ക് എപ്പോഴും തിരക്കായിരുന്നു’.
‘ഞാന്‍ രാവിലെ ഉണരുമ്പോഴേയ്ക്കും അദ്ദേഹം വീട്ടില്‍ നിന്നും പോയിട്ടുണ്ടാകും. അല്ലെകില്‍ എപ്പോഴും ആളുകള്‍ ഉണ്ടാകും. ആ സമയം എനിക്ക് രാഷ്ട്രീയത്തോട് ഭയങ്കര ദേഷ്യം തോന്നിയിട്ടുണ്ട്. രാഷ്ടീയത്തില്‍ അംഗമായത് കൊണ്ടല്ലേ ബാപ്പയ്ക്ക് ഇത്ര തിരക്ക് ഉണ്ടായത്. അത് കൊണ്ടല്ലേ അദ്ദേഹത്തെ കാണാന്‍ കിട്ടാതായത് എന്നൊക്കെ ആലോചിക്കുമായിരുന്നു’.
‘അല്ലാതെ രാഷ്ട്രീയത്തോട് ദേഷ്യമോ, രാഷ്ട്രീയം നിരോധിക്കണമെന്നൊന്നും തോന്നിയിട്ടില്ല. ഏത് പാര്‍ട്ടി ഭരിച്ചാലും നമുക്ക് ഇഷ്ടമില്ലാത്ത കാര്യവും ഇഷ്ടമുള്ള കാര്യവും സംഭവിക്കും. അതിനോട് പ്രതികരിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ പറ്റുക’ ആസിഫ് അലി പറഞ്ഞു.
Post Your Comments