CinemaGeneralIndian CinemaLatest NewsMollywood

‘അമ്മയിൽ ആൺകോയ്മയില്ല, പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾക്ക് മത്സരിക്കാൻ അവസരം ഉണ്ട്’: അൻസിബ ഹസൻ

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പുരുഷാധിപത്യ മനോഭാവം ഇല്ലെന്ന് നടി അൻസിബ ഹസൻ. സംഘടനയിൽ ആൺ – പെൺ വ്യത്യാസമില്ലെന്നും സംഘടനയിൽ ജനാധിപത്യ മാർഗത്തിലാണ് തെരഞ്ഞെടുപ്പ് ഉൾപ്പടെ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും അമ്മ വർക്കിങ് കമ്മിറ്റി മെമ്പർ കൂടിയായ നടി പറഞ്ഞു. സൗദി കലാസംഘം സംഘടിപ്പിക്കുന്ന എസ് കെ എസ് റിയാദ് ബീറ്റ്സ് 2022 കലോത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയപ്പോൾ നടത്തിയ പത്രസമ്മേളനത്തിലാണ് അൻസിബ ഇക്കാര്യങ്ങൾ പറഞ്ഞത്.

അൻസിബ ഹസന്റെ വാക്കുകൾ:

അമ്മയിൽ പുരുഷാധിപത്യമില്ല. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലാണ്. വൈസ് പ്രസിഡന്റായി ശ്വേതാ മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. ആശാ ശരതും മത്സരിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾക്ക് മത്സരിക്കാൻ അവസരം ഉണ്ട്. അർഹതയുണ്ടെങ്കിൽ വനിതകൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും.

അമ്മയുടെ പ്രവർത്തനങ്ങളിൽ സംതൃപ്തയാണ്. ചലച്ചിത്ര രംഗത്തെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയിൽ ഞാൻ അംഗമല്ല. ഡബ്ല്യൂസിസി ക്ഷണിച്ചിട്ടില്ല. ഡബ്ല്യൂസിസിയിലേക്ക് പോകണം എന്ന് തോന്നിയിട്ടില്ല. അവരെ തള്ളാനും കൊള്ളാനും ഒരുക്കമല്ല. സംഘടനകളിൽ മാത്രമല്ല ലോകം മുഴുവൻ പുരുഷാധിപത്യം ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button