CinemaGeneralIndian CinemaKollywoodLatest News

ഒരേ സമയം രണ്ട് സിനിമകൾ ഒരുക്കാൻ ശങ്കർ: സഹായികളായി മൂന്ന് സംവിധായകർ

രാം ചരൺ നായകനാകുന്ന ‘ആർസി 15’, കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ എന്നിവയാണ് ശങ്കറിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ. ഇരു ചിത്രങ്ങളും ഒരേസമയം ചിത്രീകരിക്കും എന്ന് ശങ്കർ നേരത്തെ അറിയിച്ചിരുന്നു. ‘ആർസി 15’ ഹൈദരാബാദിലും വിശാഖപട്ടണത്തുമായി ചിത്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ വിന്റെ നിലവിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം സെപ്റ്റംബറിൽ ‘ആർസി 15’ ന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനാണ് പ്ലാൻ.

ഇപ്പോളിതാ, ‘ഇന്ത്യൻ 2’വിൽ ശങ്കറിനെ സഹായിക്കാൻ മൂന്ന് സംവിധായകരെത്തുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ചിമ്പുദേവൻ, അറിവഴകൻ, വസന്തബാലൻ എന്നിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. ശങ്കറിന്റെ സഹ സംവിധായകരായി പ്രവർത്തിച്ചിട്ടുള്ളവരാണ് മൂവരും. രണ്ട് സിനിമകൾ ഒരേ സമയം ചിത്രീകരിക്കുന്നതിനാൽ ഇരു ലൊക്കേഷനുകളിലും പ്രവർത്തിക്കേണ്ടതായി വരുന്ന സാഹചര്യം ഉണ്ടാകും. ഇത് മുന്നിൽ കണ്ടാണ് ശങ്കർ തന്റെ മുൻ സഹ സംവിധായകരെ വിളിച്ചിരിക്കുന്നത്. പ്രധാന അഭിനേതാക്കളുടെ രംഗങ്ങളാകും ഇവർ ഒരുക്കുക എന്നാണ് സൂചന.

Also Read: സോഹൻ സീനുലാലിന്റെ ‘ഭാരത സർക്കസ്’: നായകന്മാരായി ബിനു പപ്പുവും ഷൈനും

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ഡൽഹി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. രാം ചരണും ശങ്കറും ആദ്യമായി ഒന്നിക്കുന്ന ‘ആർസി 15’ന്റെ ചിത്രീകരണം കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. ബോളിവുഡ് നടി കിയാര അദ്വാനിയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button