മുംബൈ: 2022 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നാണ് വിവേക് അഗ്നിഹോത്രിയുടെ ദി കാശ്മീർ ഫയൽസ്. അനുപം ഖേർ നായകനായ ചിത്രം കാശ്മീരി പണ്ഡിറ്റുകളുടെ ഭയാനകമായ വംശഹത്യയെപ്പറ്റിയാണ് വിവരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാണം ഒരു ഡോക്യുമെന്ററിയായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് സംവിധായകൻ.
കശ്മീർ ഫയലുകളുടെ നിർമ്മാണം ഒരു ഡോക്യുമെന്ററിയായി പുറത്തിറങ്ങുമെന്ന് വിവേക് സ്ഥിരീകരിച്ചു. തന്റെ ഫോളോവേഴ്സിന് മറുപടി നൽകുന്നതിനിടെയാണ് വിവേക് ട്വിറ്ററിൽ വാർത്ത പങ്കുവെച്ചത്. അതേസമയം, ആഗോളതലത്തിൽ 340 കോടി രൂപയാണ് കാശ്മീർ ഫയൽസ് നേടിയത്.
Post Your Comments