പ്രഭാസ്, ദീപിക പദുകോൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ ഒരുക്കുന്ന ചിത്രമാണ് ‘പ്രൊജക്ട് കെ’. ഫ്യൂച്ചറെസ്റ്റിക് – ആക്ഷൻ പാക്ക്ഡ് ത്രില്ലർ ആയിട്ടാണ് സിനിമ ഒരുങ്ങുന്നത്. പ്രഭാസ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2023 ആദ്യത്തോടെ ചിത്രീകരണം പൂർത്തിയാകും എന്നാണ് റിപ്പോർട്ടുകൾ. 2024 ആദ്യത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും കണക്കാക്കുന്നു.
ഇപ്പോളിതാ, സിനിമയുമായി ബന്ധപ്പെട്ട് വരുന്ന ഏറ്റവും പുതിയ വിവരമാണ് പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നത്. ചിത്രത്തിന് വേണ്ടി ഹോളിവുഡിൽ നിന്ന് ആക്ഷൻ സംവിധായകർ എത്തുമെന്ന റിപ്പോർട്ടുകൾ ആണ് നിലവിൽ പുറത്തുവരുന്നത്. ‘പ്രൊജക്ട് കെ’യിലെ ഓരോ ആക്ഷൻ ബ്ലോക്കും ഒരു ഫീച്ചർ ഫിലിമിലെ ഒന്നിലധികം ആക്ഷൻ ബ്ലോക്കുകൾക്ക് തുല്യമാണ്. അതുകൊണ്ട് നാലോ അഞ്ചോ വ്യത്യസ്ത ആക്ഷൻ യൂണിറ്റുകൾ സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. അഞ്ച് നീണ്ട ആക്ഷൻ ബ്ലോക്കുകളുള്ള ചിത്രത്തിൽ, അതിൻ്റേതായ രീതിയിൽ രംഗങ്ങൾ ചിത്രീകരിക്കാനാണ് ഒന്നിലധികം ആക്ഷൻ സംവിധായകരെ നിയമിക്കുന്നത്.
Also Read: ‘പ്രചരിക്കുന്ന ചിത്രങ്ങൾ എന്റേതല്ല, അത് മോർഫ് ചെയ്ത ചിത്രങ്ങൾ’: രൺവീർ സിംഗ്
തെലുങ്ക് – ഹിന്ദി ഭാഷകളിലായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ഗ്രീൻ സ്ക്രീനിലാണ് സിനിമയുടെ ചിത്രീകരണം അധികവും നടക്കുകയെന്നാണ് സൂചന. ചിത്രത്തിന് മഹാഭാരത കഥയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Post Your Comments