ഇത്രയും മണ്ടനായി പോയല്ലോ പൃഥ്വിരാജ്, ദിലീപ് എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കി: കൈതപ്രത്തിന്റെ വാക്കുകൾ വൈറൽ

ദീപക് ദേവിന് വേണ്ടി എഴുതിയ പാട്ട് വേണ്ട എന്ന് പറഞ്ഞ് പൃഥ്വിരാജ് പറഞ്ഞുവിട്ടു.

മലയാളികൾ എന്നും മൂളി നടക്കുന്ന ഒരുപിടി ഗാനങ്ങളുടെ രചയിതാവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്ലേ സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ കൈതപ്രം തുറന്നു പറയുന്നു.

read also: ‘ചാക്കാല’ റോഡ് മൂവി ചിത്രീകരണം തുടങ്ങി

കൈതപ്രത്തിന്റെ വാക്കുകള്‍….

‘ദിലീപ് എന്നെ ഒരു പാട്ടില്‍ നിന്നും മാറ്റിയിട്ടുണ്ട്. എനിക്കത് മറക്കാന്‍ പറ്റില്ല. ഞാന്‍ എഴുതിക്കൊണ്ടിരുന്ന ഒരു പാട്ടു മാറ്റി, അതിനി വേറെ ഒരു നമ്പൂതിരി എഴുതട്ടെ എന്നയാള്‍ പറഞ്ഞു. ഇതൊന്നും അയാള്‍ക്ക് പോരാ എന്ന്. അതാണ് അയാളുടെ ഗുരുത്വക്കേട്. ആ ഗുരുത്വക്കേട് മാറട്ടെ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പൃഥ്വിരാജിനും അതുണ്ട്. ഞാന്‍ അത് പറയുന്നില്ല. അതൊക്കെ ഈ പിള്ളേര്‍ക്ക് അറിയില്ല. ഈ എഴുത്തിനു പിന്നിലുള്ള വലിയ തപസ്സ്, ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം. ഒക്കെയുണ്ട് അതിനു പിന്നില്‍. ഇതിനെയൊക്കെ തള്ളി പറഞ്ഞാല്‍ അത് വലിയ പാപമുണ്ടാക്കും. വയ്യാതെ മുടന്തി മുടന്തി രണ്ടാമത്തെ നിലയില്‍ കയറിച്ചെന്നു ദീപക് ദേവിന് വേണ്ടി എഴുതിയ പാട്ട് വേണ്ട എന്ന് പറഞ്ഞ് പൃഥ്വിരാജ് പറഞ്ഞുവിട്ടു. എനിക്കിതിലൊന്നും വിഷമമില്ല. അയാളെ ഓര്‍ത്താണ് വിഷമം. ഇത്രയും മണ്ടനായി പോയല്ലോ എന്ന്.’

Share
Leave a Comment