പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസിൻ്റെ വെളിയനാടുള്ള അത്തിക്കളം തറവാട്ടിൽ ‘ചാക്കാല’ എന്ന റോഡ് മൂവിക്ക് തുടക്കമായി. ബോബനും മോളിയിലെ ബോബൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രമുഖ നടൻ പ്രമോദ് വെളിയനാട് ഫസ്റ്റ് ക്ലാപ്പടിച്ചു. പ്രമുഖ ജനപ്രതിനിധികളും, സിനിമാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. മാനത്ത് കണ്ണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയിൻ ക്രിസ്റ്റഫർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ക്യാമറയും നിർവ്വഹിക്കുന്നത്. ഇടം തിയേറ്ററിൻ്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്.
കുട്ടനാട്ടിൽ നിന്നും, ഹൈറേഞ്ചിലേക്കുള്ള യാത്രയിലുണ്ടാവുന്ന, ആരെയും ഞെട്ടിക്കുന്ന സംഭവ പരമ്പരകളിലൂടെ കടന്നുപോകുന്ന വ്യത്യസ്തമായ റോഡ് മൂവിയാണ് ‘ചാക്കാല’. കുട്ടനാട്ടിലെ വെളിയനാട്ടിൽ ചിത്രീകരണം തുടങ്ങിയ ചിത്രം കട്ടപ്പനയിലാണ് ചിത്രീകരണം അവസാനിക്കുക. പ്രമോദ് വെളിയനാട്, കോബ്രാ രാജേഷ്, ഷാജി മാവേലിക്കര, സുധിക്കുട്ടി, പുത്തില്ലം ഭാസി, ജോസ് പാല, വിനോദ് കുറിയന്നൂർ, ലോനപ്പൻ കുട്ടനാട്, സിനി ജിനേഷ്, നുജൂമുദീൻ, ജിക്കു, ദീപിക ശങ്കർ, മനോജ് കാർത്താ, ആൻസി, വിജയൻ പുല്ലാട്, പ്രകാശ് ഇരവിപേരൂർ എന്നിവർ അഭിനയിക്കുന്നു.
Also Read: ‘നാലാംമുറ’ മോഷൻ പോസ്റ്റർ പുറത്തിറക്കി
തിരക്കഥ, സംഭാഷണം – സതീഷ് കുമാർ, എഡിറ്റിംഗ് – രതീഷ് മോഹൻ, ഗാനരചന – ദീപ സോമൻ, സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, സംഗീതം – മധു ലാൽ, റെജിമോൻ, ആലാപനം – പന്തളം ബാലൻ, റെജിമോൻ, ആർട്ട് – സുധൻശനൻ ആറ്റുകാൽ, മേക്കപ്പ് – ബിനു കുറ്റപ്പുഴ, കോസ്റ്റ്യൂമർ – മധു ഏഴംകുളം, അസോസിയേറ്റ് ഡയറക്ടർ – സുധീഷ് കോശി, അസിസ്റ്റൻ്റ് ഡയറക്ടർ – വിനോദ് വെളിയനാട്, പ്രൊഡക്ഷൻ കൺട്രോളർ – രാജ്കുമാർ തമ്പി, അസോസിയേറ്റ് ക്യാമറ – അജിത്ത് വിൽസ്, സ്റ്റിൽ – സുരേഷ് പായിപ്പാട്, പിആർഒ – അയ്മനം സാജൻ.
Post Your Comments