തന്റേതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്ത നഗ്നചിത്രം മോർഫ് ചെയ്തതാണെന്ന് നടൻ രൺവീർ സിംഗ്. നഗ്ന ഫോട്ടോഷൂട്ട് വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ രൺവീർ മൊഴി നൽകിയിരുന്നു. സ്വകാര്യ ഭാഗങ്ങൾ ദൃശ്യമാകുന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്നാണ് താരം പോലീസ് നൽകിയ മൊഴിയിൽ പറഞ്ഞതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
സ്വകാര്യ ഭാഗങ്ങൾ കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിന്റെ നിബന്ധനകൾ അനുസരിച്ചാണ് രൺവീർ ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്. അതിൽ ഒരിക്കലും സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുകയില്ല. അതുകൊണ്ടു തന്നെ കേസിന് ആധാരമായ ചിത്രം താൻ പുറത്ത് വിട്ടതല്ലെന്ന് രൺവീർ പറഞ്ഞു.
Also Read: നൂറിലധികം രാജ്യങ്ങളിൽ ‘വിക്രം വേദ’യുടെ വമ്പൻ റിലീസ്
ആഗസ്റ്റ് 29നാണ് രൺവീർ പൊലീസിന് മൊഴി നൽകിയത്. വ്യാപകമായി പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 26നാണ് രൺവീറിനെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. ജൂലൈ 21നാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ജൂലൈ 26 നാണ് ഒരു എൻ.ജി.ഒയിലെ ഓഫീസർ താരത്തിനെതിരെ പരാതി നൽകിയതും തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതും. ഐ.പി.സി 292, 293, 509 വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments