ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’.1900, 1950, 1990 കാലഘട്ടങ്ങളിലാണ് സിനിമ കഥ പറയുന്നത്. ട്രിപ്പിൾ റോളിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിന് വേണ്ടി ടൊവിനോ കളരിപ്പയറ്റ് പഠിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിനിമയിൽ കളരി പശ്ചാത്തലമാക്കിയുള്ള എട്ടോളം സംഘട്ടന രംഗങ്ങളുണ്ടെന്നും അതിനായി ടൊവിനോ കളരിപ്പയറ്റ് പരിശീലനത്തിലാണെന്നും സംവിധായകൻ ജിതിൻ ലാലാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
Also Read: ബേസിൽ വീണ്ടും നായകനായെത്തുന്നു: ‘കഠിന കഠോരമീ അണ്ഡകടാഹം’ തുടങ്ങി
‘അമർ അക്ബർ ആന്റണി’, ‘കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ’, ‘ഒരു ബോംബ് കഥ’ തുടങ്ങിയ വമ്പൻ ഹിറ്റുകൾ നിർമ്മിച്ച യുജിഎം എന്റർടെയ്ൻമെന്റ്സാണ് ആണ് സിനിമ നിർമ്മിക്കുന്നത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി കൃതി ഷെട്ടിയാവും നായികയെന്നാണ് വിവരം.
Post Your Comments