CinemaGeneralIndian CinemaLatest NewsMollywood

‘മോഹൻലാലും മമ്മൂട്ടിയും അത്തരം സിനിമകൾ ചെയ്യാൻ നിർബന്ധിതരാകുന്നു’: സിബി മലയിൽ

മലയാള ചലച്ചിത്ര ലോകത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. നീണ്ട ഇടവേളയ്ക്ക് ശേഷം കൊത്ത് എന്ന ചിത്രത്തിലൂടെ സിബി മലയിൽ തിരിച്ചെത്തുകയാണ്. ആസിഫ് അലി, റോഷൻ മാത്യു എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മോഹൻലാലും മമ്മൂട്ടിയും മാസ് പ്രേക്ഷകർക്കായി സിനിമകൾ ചെയ്യാൻ നിർബന്ധിതരാകുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആദ്യ കാലങ്ങളിൽ അവർ മികച്ച കഥാപാത്രങ്ങൾ ചെയ്തിരുന്നു എന്നും താരപദവി എത്തിയതോടെ ആരാധകര തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യാൻ അവർ നിർബന്ധിതരായി എന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

Also Read: ബ്രഹ്മാസ്ത്രയുടെ തകർപ്പൻ വിജയത്തെ തുടർന്ന് ദേശീയ സിനിമാ ദിനം മാറ്റിവച്ചു

സിബി മലയിലിന്റെ വാക്കുകൾ:

മോഹൻലാലും മമ്മൂട്ടിയും ആദ്യകാലങ്ങളിൽ നടന്മാർ എന്ന നിലയിലാണ് സിനിമകൾ ചെയ്തിരുന്നത്. അവർ മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത് മൂലം മികച്ച അഭിനയ മുഹൂർത്തങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിഞ്ഞു. ഒരു കാലം കഴിഞ്ഞപ്പോൾ സ്റ്റാർഡം എന്ന അവസ്ഥയിലേക്ക് ഇവർ എത്തപ്പെട്ടു. അവരായിട്ട് എത്തിയതല്ല, അവരുടെ സിനിമകൾ കണ്ട് ആരാധകരുടെ ഒരു വൃന്ദമുണ്ടാവുകയും അത് മൂലം അത്തരം പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തേണ്ടി വരുന്ന അവസ്ഥയുണ്ടായി. അങ്ങനെ വന്നപ്പോൾ മികച്ച അഭിനയം കാഴ്ചവെക്കാൻ പറ്റുന്ന സിനിമകൾ അവർക്ക് എപ്പോഴും ചെയ്യാൻ സാധിക്കാതെ വന്നു. മാസ് സിനിമകളുടെ ഭാഗമാകേണ്ടി വന്നു. അപ്പോൾ നമുക്ക് നഷ്ടമാകുന്നത് നല്ല അഭിനയ മുഹൂർത്തങ്ങൾ കിട്ടേണ്ട സിനിമകളാണ്. അവരെ വെച്ച് സിനിമകൾ ചെയ്തു നിർമ്മാതാക്കൾക്ക് വലിയ കളക്ഷൻ ലഭിക്കും. പക്ഷെ അവരിലെ അഭിനേതാക്കളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ അത് നിരാശപ്പെടുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button