രൺബീർ കപൂറിനെ നായകനാക്കി അയാൻ മുഖർജി ഒരുക്കിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആഗോള തലത്തിൽ ചിത്രം 220 കോടി രൂപ നേടി എന്നാണ് വിവരം. ആദ്യ ദിവസത്തിൽ തന്നെ 75 കോടി ‘ബ്രഹ്മാസ്ത്ര’ കളക്ട് ചെയ്തുവെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നത്.
ഇപ്പോളിതാ, ‘ബ്രഹ്മാസ്ത്ര’യ്ക്ക് വേണ്ടി താൻ മറ്റൊരു അവസരം വേണ്ടെന്ന് വച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് രൺബീർ കപൂർ. ‘സ്റ്റാർ വാർസി’ന്റെ ഒഡിഷനിലേക്ക് തന്നെ വിളിച്ചിരുന്നു എന്നും എന്നാൽ ‘സ്റ്റാർ വാർസി’നേക്കാൾ അയാൻ മുഖർജിയോടൊപ്പം പ്രവർത്തിക്കാനായിരുന്നു താല്പര്യമെന്നുമാണ് രൺബീർ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.
Also Read: ‘സ്വന്തമായി ഒരു സാൻട്രോ കാർ, ഡയലോഗുള്ള വേഷം, അതിനു വേണ്ടി അയാൾ 15 വർഷം അലഞ്ഞു’: വൈറൽ പോസ്റ്റ്
രൺബീർ കപൂറിന്റെ വാക്കുകൾ:
‘സ്റ്റാർ വാർസി’ന്റെ ഒഡിഷനിലേക്ക് എന്നെ വിളിച്ചിരുന്നു. എന്നാൽ, ‘സ്റ്റാർ വാർസി’നേക്കാൾ അയാൻ മുഖർജിയോടൊപ്പം പ്രവർത്തിക്കാനായിരുന്നു ഇഷ്ടം. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ‘സ്റ്റാർ വാർസി’ലെ സെക്കൻഡ് ഹീറോയ്ക്ക് വേണ്ടിയുള്ള ഓഡിഷൻ ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടത്. എനിക്ക് ഓഡിഷൻ ചെയ്യാൻ ഭയമായിരുന്നു. മാത്രമല്ല എന്റെ കഴിവിൽ എനിക്ക് അത്ര വിശ്വാസവുമില്ലായിരുന്നു. ‘സ്റ്റാർ വാർസി’നേക്കാൾ അയാൻ മുഖർജിയാണ് എന്നിൽ താൽപ്പര്യമുണ്ടാക്കിയത്. നമുക്ക് നമ്മുടെ സ്വന്തം ‘സ്റ്റാർ വാർസ്’ ഉണ്ടാക്കാം. അവിടെയുള്ളതിനെ പിന്തുടരരുത്. എനിക്ക് തോന്നുന്നില്ല ജെജെ അബ്രാംസിനേക്കാളും ജോർജ്ജ് ലൂക്കസിനേക്കാളും ചെറുതാണ് അയാൻ എന്ന്. ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച് നമ്മുടെ സ്വന്തം ‘സ്റ്റാർ വാർസ്’ ഉണ്ടാക്കാമെന്നാണ് തീരുമാനിച്ചത്.
Post Your Comments