മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിഖില വിമൽ. സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ആസിഫ് അലി, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താൻ അഭിമുഖങ്ങളിൽ നേരിടുന്ന സ്ഥിരം മടിപ്പ് ചോദ്യങ്ങളെ കുറിച്ചാണ് നിഖില തുറന്നു പറഞ്ഞത്. ചില അഭിനേതാക്കളോടൊപ്പം അഭിനയിക്കുമ്പോളുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യം അഭിമുഖങ്ങളിൽ ആവർത്തിച്ച് ചോദിക്കാറുണ്ടെന്നും എന്നാൽ ആ ചോദ്യം മമ്മൂക്കയോട് ആരും ഒരിക്കലും ചോദിക്കില്ലെന്നുമാണ് നടി പറയുന്നത്.
Also Read: ‘തർക്കങ്ങൾക്ക് നിൽക്കാറില്ല, എന്ത് കിട്ടിയാലും എന്റെ ഭാഗ്യമായാണ് കാണുന്നത്’: ടിനി ടോം
നിഖില വിമലിന്റെ വാക്കുകൾ:
അഭിനേതാക്കളുമായുള്ള അനുഭവങ്ങളെ കുറിച്ച് ഏപ്പോഴും ചോദിക്കുന്നതിൽ അർത്ഥമില്ല. അഭിമുഖങ്ങളിൽ ഏറ്റവും വെറുപ്പ് തോന്നുന്നത് ഇത്തരം ചോദ്യങ്ങളാണ്. പരസ്പര ബഹുമാനത്തോടെയാണ് എല്ലാവരും വർക്ക് ചെയ്യുന്നത്. ഇത്തരം ചോദ്യങ്ങളോട് ആരെങ്കിലും മോശം എക്സ്പീരിയൻസായിരുന്നു എന്നൊരു മറുപടി പറഞ്ഞ് ഞാൻ എവിടെയും കണ്ടിട്ടില്ല. കംഫർട്ടബിളായത് കൊണ്ടാണ് എല്ലാവരും വർക്ക് ചെയ്തിട്ടുണ്ടായിരിക്കുക. ഇനി ആർക്കെങ്കിലും ഏതെങ്കിലും ആർട്ടിസ്റ്റിനൊപ്പം കംഫർട്ടബിളല്ലാ എങ്കിൽ അത് ആരും പരസ്യമായി പറയില്ല. അപ്പോൾ പിന്നെ അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.
ആസിഫ് അലിക്കൊപ്പം റോഷനുമൊപ്പം വർക്ക് ചെയ്ത എക്സ്പീരിയൻസിനെ കുറിച്ച് ചോദിക്കും, എന്നാൽ നിഖിലയോടൊപ്പം വർക്ക് ചെയ്ത എക്സ്പീരിയൻസിനെ കുറിച്ച് അവരോട് ചോദിക്കണമെന്നില്ല. ഞാനും മമ്മൂക്കയും പടം ചെയ്തപ്പോൾ ആരും മമ്മൂക്കയോട് നിഖില വിമലിനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചില്ല.
Leave a Comment