തന്റെ ആദ്യ ചിത്രമായ ‘മറവത്തൂര്‍ കനവില്‍’ അഭിനയിക്കുന്നതിന് മുമ്പ് മമ്മൂട്ടിയ്ക്ക് ഒരു ഊമക്കത്ത് എത്തിയിരുന്നതായി ലാല്‍ജോസ്. തന്റെ ആദ്യത്തെ സിനിമയില്‍ മാത്രമേ താൻ അഭിനയിക്കുകയുള്ളു എന്ന് മമ്മൂട്ടി പറഞ്ഞതോടെയാണ് മറവത്തൂര്‍ കനവില്‍ താരത്തെ ലാല്‍ ജോസ് നായകനാക്കിയത്. എന്നാല്‍, സിനിമ ചെയ്യുന്നതിന് മുമ്പാണ് മമ്മൂട്ടിയുടെ വീട്ടിലേക്ക് ഒരു ഊമക്കത്ത് എത്തിയത്.
‘ലാല്‍ ജോസ് എന്നയാള്‍ക്ക് നിങ്ങള്‍ വിചാരിച്ച പോലെ വലിയ കഴിവൊന്നുമില്ല. കമലിന്റെ സിനിമ വിജയിക്കുന്നതന് കാരണം കമലിന്റെ മിടുക്കാണ്. അല്ലാതെ ഇവന്റെ സഹായം കൊണ്ടല്ല. പഠിക്കുന്ന കാലത്ത് ഒരു പരിപാടിക്ക് പോലും ഇവന്‍ സ്റ്റേജില്‍ കയറിയിട്ടില്ല. കലാപരമായി യാതൊരു പാരമ്പര്യവുമില്ല. കമലിന്റെ ദയ കൊണ്ട് ഒരു ജോലി എന്ന നിലയില്‍ അവനെ കൂടെ നിര്‍ത്തുകയാണ്’.
‘ആളുകളെ സോപ്പിടാന്‍ അറിയാവുന്ന ഒരു നസ്രാണിയാണ് ഇവന്‍. താങ്കള്‍ അവന്റെ വാചകമടിയില്‍ വീഴരുത്. ഇത്രയും കാലം കൊണ്ട് വളര്‍ത്തിയെടുത്ത കരിയര്‍ നശിപ്പിക്കരുത്’. എന്നായിരുന്നു ആ കത്തില്‍. കത്ത് കിട്ടിയതും ലാല്‍ ജോസ് മമ്മൂട്ടിയെ കാണാനെത്തി. എഴുതിയിട്ടുള്ളതില്‍ പകുതി നേരാണെന്നും തനിക്ക് കലാ പാരമ്പര്യമില്ലെന്നും ലാൽ ജോസ് പറഞ്ഞു.
Read Also:- ഹൃദയത്തിലെ സെൽവിയും ജോയും വിവാഹിതരാകുന്നു
‘ചിലപ്പോള്‍ മമ്മൂക്കയ്ക്ക് എന്റെ വര്‍ത്തമാനത്തില്‍ ആകര്‍ഷണം തോന്നിയിട്ടുണ്ടാകാം. ഒന്നു കൂടി ചിന്തിക്കാന്‍ സമയമുണ്ട്. വിശ്വാസക്കുറവുണ്ടെങ്കില്‍ പിന്‍മാറിക്കോളൂ’ ലാല്‍ ജോസ് മമ്മൂട്ടിയോട് പറഞ്ഞു. എന്നാല്‍, ഇതൊന്നും മനസില്‍ വെക്കേണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി ധൈര്യം നല്‍കുകയായിരുന്നു.
Post Your Comments