ബേസിൽ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ മുഹാഷിൻ ഒരുക്കുന്ന ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. ‘പാൽതു ജാൻവറി’ന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമാണിത്. ഹർഷാദാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘പുഴു’വിന് ശേഷം ഹർഷാദ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. സിനിമയുടെ ചിത്രീകരണം തുടങ്ങിയ വിവരം ബേസിൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്സിൻ പരാരിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം പകരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. കോഴിക്കോട് പശ്ചാത്തലമായുള്ള സിനിമയായിരിക്കുമെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
Also Read: യുവ നടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഫിറ്റ്‌നസ് ട്രെയ്‌നർ അറസ്റ്റിൽ
ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നു.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – വിനീഷ് വർഗീസ്, ഡിഒപി – എസ് മുൺഡോൾ, ലൈൻ പ്രൊഡ്യൂസർ – മാർട്ടിൻ ജോർജ് അട്ടവേലിൽ, ഷിനാസ് അലി, എഡിറ്റർ – സോബിൻ സോമൻ, ചീഫ് അസോസിയേറ്റ് – അനീഷ് ഷറഫു, ആർട്ട് ഡയറക്ടർ – പ്രദീപ് എം വി.
Post Your Comments