സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമ പറയുന്നത്. സിനിമയ്ക്കും ചിത്രത്തിലെ സിജു വിൽസണിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിനുവേണ്ടി സിജു നടത്തിയ പരിശീലനത്തെക്കുറിച്ചും അര്‍പ്പണ ബോധത്തെക്കുറിച്ചും പറയുകയാണ് വിനയന്‍. ചിത്രത്തില്‍ സിജു കുതിരപ്പുറത്ത് കയറുന്ന രംഗങ്ങള്‍ റോപ്പിന്‍റെ സഹായത്തോടെയാണോ ചിത്രീകരിച്ചത് എന്ന് ചില സംവിധായക സുഹൃത്തുക്കള്‍ തന്നോട് ചോദിച്ചെന്ന് വിനയന്‍ പറയുന്നു. സിജു സ്വാഭാവികമായി കുതിരപ്പുറത്ത് കയറുന്നതിന്‍റെ ഒരു വീഡിയോയും വിനയന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിട്ടുണ്ട്.
വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കൾ എന്നോട് ചോദിച്ചു സിജു വിൽസൺ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേൽ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണ്. അതിന്റെ ഒരു റിസൾട്ട് എന്നവണ്ണമാണ് കേരളജനത ഏകകണ്ഠമായി സിജു വിൽസൺ എന്ന ആക്ഷൻ ഹീറോയേ അംഗീകരിച്ചിരിക്കുന്നത്.
Post Your Comments