
സിജു വിൽസൺ, കയാദു ലോഹർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്. സിജുവാണ് വേലായുധപ്പണിക്കരായി എത്തുന്നത്. നങ്ങേലി എന്ന കഥാപാത്രമായിട്ടാണ് കയാദു എത്തുന്നത്.
ഇപ്പോളിതാ, കയാദുവിലേക്ക് നങ്ങേലി എന്ന കഥാപാത്രം എത്തിയതിനേക്കുറിച്ച് പറയുകയാണ് സംവിധായകൻ വിനയൻ. നങ്ങേലിയുടെ കഥാപാത്രത്തിന് ചില സവിശേഷതകൾ ഉണ്ടെന്നും ഇവിടെ പലരെയും ആ കഥാപത്രത്തിനായി സമീപിച്ചിരുന്നുവെന്നും എന്നാൽ പലരും ഞെട്ടി പിന്മാറുകയായിരുന്നു എന്നുമാണ് വിനയൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്.
Also Read: വീട്ടുജോലിക്കാരിയുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി വിക്രം: വീഡിയോ കാണാം!
വിനയന്റെ വാക്കുകൾ:
പത്തൊമ്പതാം നൂറ്റാണ്ടിൽ മാറ് മുറിച്ച് ആത്മഹൂതി ചെയ്യുന്നയാളാണ് നങ്ങേലി. ഇക്കാര്യം കേട്ടപ്പോൾ പലരും ഞെട്ടി പിന്മാറുകയായിരുന്നു. ആ കഥാപാത്രത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഉദ്ദേശിക്കുന്നത് പോലെ നന്നാവുമായിരുന്നില്ല. കയാദു കഥ കേട്ട ശേഷം ഞാനിത് ചെയ്യുമെന്ന് അറിയിക്കുകയായിരുന്നു. നങ്ങേലി എന്ന് പറഞ്ഞാൽ വയലേലകളിൽ പണി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ ശരീര പ്രകൃതിയുള്ള ആളാണ്, എന്നാൽ സുന്ദരിയാണ്, ഒരു വാര്യരുടെ തന്റേടമൊക്കെ വേണം. ഇവിടെ പല പെൺകുട്ടികളും ശരീര പ്രകൃതിയിൽ ചെറുതാണ്. ചിലരെ സമീപച്ചപ്പോൾ അവർക്കൊക്കെ ഞെട്ടൽ ആയിരുന്നു, മാറ് മുറിച്ച് ആത്മഹൂതി ചെയ്യുകയെന്ന് പറയുമ്പോൾ ഞെട്ടി നിന്നവരുണ്ട്. ഞാൻ നിർബന്ധിച്ച് സമ്മതിപ്പിക്കുമ്പോൾ ചിലപ്പോൾ ഇത്രയും ഭംഗിയായി ചെയ്യാൻ കഴിയില്ല. ഞാൻ ചെയ്യാം, നങ്ങേലിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാൻ പഠിച്ചു കഴിഞ്ഞു എന്നാണ് കയാദു പറഞ്ഞത്.
Post Your Comments