
മിമിക്രി താരമായെത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ടിനി ടോം. സിജു വിൽസണെ നായകനാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ടാണ് ടിനിയുടേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിക്കുന്നത്.
ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോകുലം ഗോപാലനെ കുറിച്ച് ടിനി ടോം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കലാകാരനായ ഒരു കോടീശ്വരനാണ് അദ്ദേഹമെന്നും അതുകൊണ്ടാണ് ഈ കലാസൃഷ്ടിക്ക് വേണ്ടിയും അതിന്റെ ക്വാളിറ്റിക്ക് വേണ്ടിയും ഇൻവെസ്റ്റ് ചെയ്യുന്നതെന്നുമാണ് ടിനി ടോം പറയുന്നത്.
Also Read: ‘ആ സിനിമയിലെ കഥാപാത്രങ്ങളും കഥയും പൂർണ്ണമാണ്, രണ്ടാം ഭാഗത്തിന് സാധ്യതയില്ല’: സിബി മലയിൽ
ടിനി ടോമിന്റെ വാക്കുകൾ:
ഗോകുലം ഗോപാലൻ സാർ ചെയ്യുന്ന പടം എന്നൊക്കെ പറഞ്ഞാൽ, പഴശ്ശിരാജ പോലൊരു പടം വരണമെങ്കിൽ അത്രയും ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാകണം. അത് ലാഭവും നഷ്ടവും നോക്കിയല്ല. ഒരു കലാസൃഷ്ടി വരണം എന്ന ചിന്തയാണ്. ഇപ്പോഴും പുള്ളി പഴയ ആള് തന്നെയാണ്. ചിട്ടിയിൽ ചേരാനാണ് എന്റെടുത്ത് പറയുന്നത്. കോടീശ്വരനായതൊന്നും പുള്ളി ഇപ്പോഴും അറിഞ്ഞിട്ടില്ല, 116 ബിസിനസ് ചെയ്യുന്നുണ്ട്. ടിനി ഗോകുലം ചിട്ടിയിലുണ്ടോ എന്നാണ് അടുത്തിരിക്കുമ്പോൾ ചോദിക്കുക. ഓരോ ചെക്കും പുള്ളി നേരിട്ടാണ് സൈൻ ചെയ്യുന്നത്. ഇവരുടെയൊക്കെ വിജയത്തിന് കാരണമിതാണ്.
കലാകാരനായ ഒരു കോടീശ്വരനാണ്. അതുകൊണ്ടാണ് ഈ കലാസൃഷ്ടിക്ക് വേണ്ടി, അതിന്റെ ക്വാളിറ്റിക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്യുന്നത്. ഈ 45 കോടി മുടക്കാൻ കേരളത്തിൽ ഒരാളുണ്ടാകുക എന്ന് പറഞ്ഞാ അതിന്റെ വരുംവരായ്കയൊന്നും നോക്കാതെ ചെയ്തതാണ്. ഇദ്ദേഹത്തിന്റെ കാശ് കൊണ്ടാണ് ഇപ്പൊ രണ്ടു മൂന്ന് വർഷമായി ഞാൻ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ചാനലിലാണ് ഞാൻ വർക്ക് ചെയ്യുന്നത്. ഈ കൊറോണ സമയത്തൊക്കെ എന്റെ വീട്ടിൽ കാര്യങ്ങൾ നടന്നുപോയത് ഗോകുലം ഗോപാലന്റെ കാശ് കൊണ്ടാണ്.
Post Your Comments