പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലക് നിവാസിൽ തിലകൻ അന്തരിച്ചു. 56 വയസായിരുന്നു. നാല്പത് വർഷത്തോളമായി കേരളത്തിലെ പ്രധാന ഗാനമേള ട്രൂപ്പുകളിൽ ഗായകനായി പ്രവർത്തിക്കുകയായിരുന്നു. കൊച്ചിൻ കലാഭവൻ, മുവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് എന്നി ഗാനമേള ട്രൂപ്പുകളിലെ പ്രധാന ഗായകനായിരുന്നു.
സലിംബാവ സംവിധാനം ചെയ്ത ‘മോഹിതം’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ചത്. പിന്നീട് ‘സീൻ നമ്പർ 001’ എന്ന ചിത്രത്തിലെ ഗാനങ്ങളും ഈണം നൽകി. തിരുവൈരാണിക്കുളം നട തുറപ്പുമായി ബന്ധപ്പെട്ട് പത്തോളം ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. എ ഏർ റഹ്മാൻ, ഇളയരാജ എന്നിവരുടെ ഗാനങ്ങൾക്ക് ട്രാക്ക് പാടിയിട്ടുണ്ട്. നിരവിധി ഭക്തി ഗാനങ്ങൾക്കും സംഗീതം പകർന്നിട്ടുണ്ട്.
Also Read: ലോകേഷ് കനകരാജ്- വിജയ് ചിത്രം: വില്ലനായെത്താൻ സഞ്ജയ് ദത്തിന് വമ്പൻ പ്രതിഫലം
മധു ബാലകൃഷ്ണൻ, ബിജു നാരായണൻ സുജാത, മിൻമിനി, ദലീമ എന്നിവർ തിലകന്റെ സംഗീത സംവിധാനത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
Post Your Comments