തെരുവ് നായ ആക്രമണം കേരളത്തിൽ വലിയ പ്രശ്നമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിരവധി പേരാണ് വിവിധയിടങ്ങളിലായി തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്. ഈ വിഷയത്തിൽ വിമർശനമുന്നയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. സ്വന്തം മക്കളെക്കാൽ വലുതല്ല തെരുവിൽ അലയുന്ന ഒരു പേ പട്ടിയും എന്നാണ് ഒമർ ലുലു പറയുന്നത്. ‘ആദ്യം മനുഷ്യ സ്നേഹം എന്നിട്ട് പോരെ മൃഗ സ്‌നേഹം?’, എന്നും ഒമർ ചോദിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. നിരവധി പേരാണ് ഒമറിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. സംവിധായകനോട് വിയോജിപ്പ് അറിയിച്ചും നിരവധിയാളുകൾ കമന്റിടുന്നുണ്ട്. അതും ഒരു ജീവനാണ് എന്നാണ് വിയോജിക്കുന്നവർ പറയുന്നത്.
Also Read: ഒരു ഫിലിം മേക്കർ എന്ന നിലയിൽ എനിക്ക് പൂർണ്ണ തൃപ്തി തന്ന സിനിമ സദയമാണ്: സിബി മലയിൽ
അതേസമയം, കഴിഞ്ഞ ദിവസം വൈക്കം കടുത്തുരുത്തി ഭാഗത്ത് തെരുവ് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പത്തോളം തെരുവ് നായ്ക്കളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി മൃഗ സ്നേഹികൾ രംഗത്തെത്തിയിരുന്നു. ഉപദ്രവകാരികളല്ലാത്ത നായ്ക്കളെയാണ് ആളുകൾ കൊന്നതെന്നാണ് ഇവർ പറയുന്നത്.
Post Your Comments