സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമ പറയുന്നത്. സിനിമയ്ക്കും ചിത്രത്തിലെ സിജു വിൽസണിന്റെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഇപ്പോളിതാ, ഒരു മാധ്യമ പരിപാടിയിൽ സിനിമയെ കുറിച്ച് വിനയൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ട് കഥാപാത്രങ്ങളെ തമ്മിൽ കൂട്ടിയിണക്കുക എന്ന സ്വാതന്ത്ര്യം താനെടുത്തു എന്നും അത് തൻ്റെ സ്വപ്നമായിരുന്നുവെന്നുമാണ് സംവിധായകൻ വിനയൻ പറയുന്നത്. സിനിമ ജനം സ്വീകരിച്ചു എന്നതിൽ ഏറെ സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Also Read: സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ‘നല്ല നിലാവുള്ള രാത്രി’ ആരംഭിച്ചു
വിനയന്റെ വാക്കുകൾ:
ഞാൻ കൊച്ചുനാൾ മുതൽ കേട്ട വീരനായകനാണ് വേലായുധപ്പണിക്കർ, എന്നാൽ ചരിത്ര നായകന്മാർ വേണ്ടത്ര പ്രാധാന്യം അദ്ദേഹത്തിന് നൽകിയിട്ടില്ല. ശ്രീനാരായണ ഗുരുവിന് പോലും പ്രചോദനമായ ധീരനായ നവോത്ഥാന നായകനാണ് അദ്ദേഹം. അദ്ദേഹം ഒരു ആക്ഷൻ ഹീറോ ആയിരുന്നു അന്ന്. അതേപോലെ ഞാൻ കേട്ടിട്ടുള്ള കെട്ടുകഥയാണ് നങ്ങേലിയുടേത്. ഈ കഥകൾ പറയുമ്പോഴും അവിടെ ഒരു മുലച്ചി പറമ്പുണ്ട്. അവിടെ ഞാൻ പോയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ കഥാപാത്രങ്ങളെ തമ്മിൽ കൂട്ടിയിണക്കുക എന്ന സ്വാതന്ത്ര്യം എടുത്തു കൊണ്ട് തന്നെയാണ് അവശ വിഭാഗങ്ങളുടെ ജീവിതങ്ങളുടെ നേർചിത്രം വരയ്ക്കാൻ ശ്രമിച്ചത്. അത് എന്റെ സ്വപ്നമായിരുന്നു.
Post Your Comments